ലോകം കീഴടക്കി അറോഗേറ്റി​െൻറ അശ്വമേധം

റിയാദ്: ദുബൈ മെയ്ദാൻ റേസ്കോഴ്സിലെ ഒമ്പതാം നമ്പർ പോസ്റ്റിൽ നിന്ന് കുതിക്കുേമ്പാൾ തന്നെ ഉറപ്പായിരുന്നു അറോഗേറ്റിന് ഇവിടെ എതിരാളികൾ ഇല്ലെന്ന്. രണ്ടുകിലോമീറ്ററിനപ്പുറത്തെ ഫിനിഷ് ലൈനിൽ രണ്ടേകാൽ മിനിറ്റിനകം ചെന്നെത്തുേമ്പാൾ വ്യക്തമായി, ഇന്ന് ലോകത്ത് വേഗതയിൽ അവനെ വെല്ലാൻ ആരുമില്ല. 
60 ലക്ഷം ഡോളർ സമ്മാനതുകയും നേടിയാണ് അറോഗേറ്റ് കളം വിട്ടത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ലോകത്തെ എണ്ണംപറഞ്ഞ ടൂർണമ​െൻറുകളൊക്കെ കീഴടക്കിയാണ് സൗദി അമീർ ഖാലിദ് ബിൻ അബ്ദുല്ലയുടെ ഇൗ കുതിര ദുബൈയിലെത്തിയത്. അന്തരിച്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവി​െൻറ മൂത്തമകനാണ് അമീർ ഖാലിദ്. 

അദ്ദേഹത്തി​െൻറ ഉടമസ്ഥതയിലുള്ള ജുഡ്മോണ്ട് ഫാമിേൻറതാണ് ചാരനിറമാർന്ന അറോഗേറ്റ്. അമേരിക്കയിലെ തറോെബ്രഡ് മത്സരക്കുതിരയിനത്തിൽ പെട്ടതാണ് ഇപ്പോൾ നാലുവയസുള്ള ഇൗ കുതിര. ജുഡ്മോണ്ടി​െൻറ അമേരിക്കയിലെ ക​െൻറക്കി ഫാം 5.60 ലക്ഷം ഡോളർ കൊടുത്താണ് കുട്ടിയായിരിക്കുേമ്പാൾ ഇതിനെ വാങ്ങിയത്. 
സ്വന്തമാക്കിയതിന് പിന്നാലെ കാലിഫോർണിയയിലെ ലോകപ്രശസ്ത കുതിര പരിശീലകൻ ബോബ് ബഫെക്ക് കീഴിൽ പരിശീലനത്തിനായി അറോഗേറ്റിനെ അയച്ചു. പരിശീലനത്തിനിടെ മറ്റൊരു കുതിരയുടെ ചവിേട്ടറ്റ് അറോഗേറ്റി​െൻറ മുൻനിര പല്ലുകളിലൊന്ന് ഇളകിപ്പോയി. മറ്റൊരു പല്ലിന് കേടും പറ്റി. 

ഇതോടെ തീറ്റയെടുക്കുന്നതിന് ചെറിയ ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി. വലിയ പ്രതീക്ഷയോടെ വളർത്തിക്കൊണ്ടുവന്ന കുതിരക്കേറ്റ തിരിച്ചടി അധികൃതരെ വേദനിപ്പിച്ചിരുന്നു. എന്നാൽ അറോഗേറ്റി​െൻറ ഉൗർജസ്വലതക്ക് ഇെതാന്നും തടസമായില്ല. കുട്ടിക്കുതിരയായിരിക്കുേമ്പാൾ തന്നെ മത്സരങ്ങളിൽ സാന്നിധ്യമറിയിച്ച അവ​െൻറ ആദ്യത്തെ പ്രധാന വേദി 2016 ഏപ്രിൽ 17 ന് കാലിഫോർണിയയിലെ ലോസ് അലാമിറ്റസ് റേസ് കോഴ്സ് ആയിരുന്നു. നിരാശജനകമായിരുന്നു അരങ്ങേറ്റം. മൂന്നാം സ്ഥാനം മാത്രമായിരുന്നു ലഭിച്ചത്. പക്ഷേ, ജൂൺ അഞ്ചിന് സാൻറ അനീറ്റ പാർക്കിലെ 1.70 കിലോമീറ്റർ ഒാട്ടത്തിൽ കഥമാറി. കരിയറിലെ ആദ്യജയം അവിടെ അറോഗേറ്റിനെ തേടിയെത്തി. പിന്നെ വിജയങ്ങളുടെ പരമ്പര തന്നെ. 
ഇക്കൊല്ലം ജനുവി 28 ന് നടന്ന പെഗാസസ് വേൾഡ് കപ്പ് വരെയുള്ള അമേരിക്കയിലെ ആറു വിഖ്യാത ടൂർണമ​െൻറുകളിൽ അടുപ്പിച്ച് വിജയം. ഇത്രയും ദീർഘമായ വിജയക്കുതിപ്പ് നടത്തിയ കുതിരകൾ വിരളം. വിജയിച്ച ടൂർണമ​െൻറുകളിലെ മൊത്തം സമ്മാനത്തുക 170 കോടി ഡോളറിന് മുകളിൽ വരും. 

ഇൗ തലയെടുപ്പോടെയാണ് ദുബൈയിലേക്ക് അവ​െൻറ വരവ്. അമേരിക്കക്ക് പുറത്തേക്കുളള ആദ്യയാത്ര. ഒടുവിലത്തെ മൂന്നു ടൂർണമ​െൻറുകളിലും നയിച്ച അമേരിക്കൻ ജോക്കിയായ മൈക്ക് ഇ. സ്മിത്ത് തന്നെയായിരുന്നു ദുബൈയിലും അറോഗേറ്റിന് മുകളിൽ. 51 വയസുള്ള സ്മിത്തി​െൻറ േപ്രാത്സാഹനത്തിൽ ദുബൈയിൽ അറോഗേറ്റ് പറന്നു. 5,000 ലേറെ വിജയങ്ങൾ ത​െൻറ പേരിൽ കുറിച്ചിട്ടുള്ളയാളാണ് സ്മിത്ത്. 

ദുബൈ മെയ്ദാനിൽ ശനിയാഴ്ച രാത്രി 8.45ന് ആരംഭിച്ച ലോകകപ്പ് മത്സരത്തിൽ തുടക്കത്തിൽ പിന്നിലായിപ്പോയ അറോഗേറ്റിനെ കടിഞ്ഞാൺ നിയന്ത്രിച്ച മൈക് സ്മിത്ത് അവസാന മീറ്ററുകളിൽ ആവേശജനകമായ കുതിപ്പിലൂടെ ഒന്നാമെതത്തിക്കുകയായിരുന്നു. അറോഗേറ്റി​െൻറ പരിശീലകനായ ബോബ് ബാഫെക്ക് ഇത് ദുബൈ ലോകകപ്പിലെ മൂന്നാം വിജയമാണ്. 1977 ലാണ് ക​െൻറക്കിയിലെ െലക്സിങ്ടണിൽ അമീർ ഖാലിദ് ബിൻ അബ്ദുല്ല ജുഡ്മോണ്ട് ഫാം സ്ഥാപിക്കുന്നത്. ഇംഗ്ലണ്ടിൽ മൂന്നും അയർലണ്ടിൽ രണ്ടും അമേരിക്കയിൽ മൂന്നും ഫാമുകളാണ് ഇപ്പോൾ ഉള്ളത്. 

മൊത്തം 300 ലേറെ വിശിഷ്ട വംശഗുണമുള്ള പെൺകുതിരകൾ ഇൗ ഫാമുകളിലുണ്ട്. നിരവധി മത്സരക്കുതിരകൾ വേറെയും. അമേരിക്കയിലെ പ്രധാന കുതിരപ്രജനന കേന്ദ്രവുമാണ് ജുഡ്മോണ്ട്. ’80കൾ മുതൽ യൂറോപ്പിലെയും അമേരിക്കയിലും പ്രധാന കുതിരയോട്ട മത്സരങ്ങളിലെല്ലാം ഫാമി​െൻറ സാന്നിധ്യമുണ്ട്. ആയിരത്തോളം വിവിധ അവാർഡുകളാണ് പലേപ്പാഴായി ലഭിച്ചത്. അമീർ ഖാലിദി​െൻറ നാലുമക്കളാണ് ഇേപ്പാൾ ജുഡ്മോണ്ടി​െൻറ ചുക്കാൻ പിടിക്കുന്നത്.

Tags:    
News Summary - dubai meydan racecourse arrogate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.