റിയാദ്: കോവിഡ് കാലത്തെ മികച്ച ആതുരസേവനം മുൻനിർത്തി ഡോ. പി.കെ. ദിനേശിനെ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ദേശീയ ദിനാഘോഷഭാഗമായാണ് പരിപാടി ജിദ്ദയിൽ സംഘടിപ്പിച്ചത്. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ എളങ്കുർ അദ്ദേഹത്തിന് പ്രശംസ ഫലകം സമ്മാനിച്ചു. നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, കണ്ണൂർ ജില്ല പ്രസിഡൻറ് ലത്തീഫ് മൊക്രേരി, ജിദ്ദയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മജീദ് നഹ, നാഷനൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളായ ബഷീർ പരുത്തികുന്നൻ, ഇസ്മാഈൽ കൂരിപൊയിൽ, നൗഷാദ് കാളികാവ് എന്നിവർ സംസാരിച്ചു.
കോഴിക്കോട് സ്വദേശിയായ ഡോ. പി.കെ. ദിനേശൻ ജിദ്ദ ഷറഫിയയിൽ ബദർ റയാൻ പോളിക്ലിനിക്കിൽ വർഷങ്ങളായി ജോലി ചെയ്തു വരുകയാണ്. കോവിഡ് അനിയന്ത്രിതമായി വർധിച്ച കാലഘട്ടത്തിൽ ലേബർ ക്യാമ്പുകൾ സന്ദർശിച്ചും സോഷ്യൽ മീഡിയ വഴിയും പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണവും വേണ്ട സഹായങ്ങളും മരുന്നുകളും എത്തിക്കാനും അേദ്ദഹം രംഗത്തിറങ്ങിയത് പ്രശംസനീയാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.