ജിദ്ദ: ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വൈജ്ഞാനിക സംരംഭങ്ങളിൽ സഹകരിക്കുന്ന സൗദി പൗരന്മാരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ദാറുൽ ഹുദ ജിദ്ദ കൂട്ടായ്മ സ്നേഹസംഗമം സംഘടിപ്പിച്ചു. സൗദി പൗരൻ അബൂ ജാസിർ അൽഹർബി സംഗമം ഉദ്ഘാടനം ചെയ്തു. വിജ്ഞാനത്തിന് ഏറെ പ്രാധാന്യം നൽകിയ മതമാണ് ഇസ്ലാം എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പുതുതലമുറക്ക് ഇസ്ലാമിക വിജ്ഞാനം നൽകാൻ ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ചെയർമാൻ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വൈജ്ഞാനിക മുന്നേറ്റം മുസ്ലിം ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദീർഘവീക്ഷണമുള്ള സമസ്തയുടെ നേതാക്കൾ വിഭാവനം ചെയ്ത മത - ഭൗതിക വിദ്യാഭ്യാസം എന്ന ആശയം ഇക്കാലത്ത് ഏറെ പ്രസക്തമാണെന്നും തങ്ങൾ പറഞ്ഞു. ഇസ്ലാമിക സാംസ്കാരിക ഭൂമിയായ സൗദി അറേബ്യയുടെ ചരിത്രപരമായ മഹത്വവും ആതിഥ്യമേന്മകളും പ്രവാസികളോട് ഇവിടത്തെ ഭരണാധികാരികൾ കാണിക്കുന്ന കാരുണ്യവും നന്ദിപൂർവം സ്മരിച്ചുകൊണ്ട് അറബിയിൽ നടത്തിയ അദ്ദേഹത്തിെൻറ പ്രഭാഷണം സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയാകർഷിച്ചു. 'ഹാദിയ' ജിദ്ദ ഭാരവാഹി നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി മുഖ്യപ്രഭാഷണം നടത്തി.
ദാറുൽ ഹുദ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. അറബിയിൽ അദ്ദേഹം നടത്തിയ വിശദീകരണം സ്വദേശികൾക്ക് ദാറുൽ ഹുദയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ഉപകരിച്ചു. ശേഷം ദാറുൽ ഹുദയെ പരിചയപ്പെടുത്തുന്ന ഡോക്യുമെൻററി പ്രദർശനം നടന്നു.
ഉത്തരേന്ത്യൻ നഗര - ഗ്രാമങ്ങളിലെ ജനജീവിതത്തിെൻറയും വിശിഷ്യ കുട്ടികളുടെ ദയനീയ ദൃശ്യങ്ങളും അവരുടെ ഉന്നമനത്തിനുവേണ്ടി ദാറുൽ ഹുദ ആരംഭിച്ച 'മക്തബുകളും' സവിസ്തരം പ്രതിപാദിച്ച ഡോക്യുമെൻററി സ്വദേശികളുൾപ്പെടെ സദസ്സിെൻറ ശ്രദ്ധ പിടിച്ചുപറ്റി. ഉത്തരേന്ത്യയിൽ ദാറുൽ ഹുദ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രവാസികൾ ഭാഗവാക്കാവണമെന്നും സംഘാടകരിൽ പ്രമുഖനായ ഉമർ ഹാജി മുള്ളൻ കിഴിശ്ശേരി പറഞ്ഞു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സംസാരിച്ചു.
അഡ്വ. ശംസുദ്ദീൻ, സിദ്ദീഖ് ഹാജി ജീപാസ്, കെ.പി. അബ്ദുറഹ്മാൻ ഹാജി കൊണ്ടോട്ടി, സുഹൈൽ ഹുദവി, ഫവാസ് ഹുദവി വയനാട്, നൗഷാദ് അൻവരി മോളൂർ, ഉസ്മാൻ എടത്തിൽ, അൻവർ ഫൈസി കരിമ്പുഴ, ബക്കർ കിഴിശ്ശേരി (മദാഇൻ ഫഹദ്), മുഹമ്മദ് റഫീഖ് കൂളത്ത്, ഫിറോസ് പരതക്കാട്, അബ്ദുൽ അസീസ്, മുഹമ്മദ് ഓമശ്ശേരി, ശരീഫ് മാസ്റ്റർ, മുഹമ്മദ് കോയ പുളിക്കൽ, ശഫീഖ് പാണക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
അബൂബക്കർ ദാരിമി ആലമ്പാടി ഖിറാഅത്ത് നടത്തി. സദസ്സിൽ ഗാനങ്ങൾ ആലപിച്ച അഹമ്മദ് കബീർ തൃപ്പനച്ചി, സി.എച്ച്. നാസർ അരക്കുപറമ്പ് എന്നിവർക്ക് അബൂ ജാസിർ അൽഹർബി ഉപഹാരങ്ങൾ നൽകി. ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. കോയ മൂന്നിയൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.