റിയാദ്: സൗദ്യ അറേബിയിലെ പ്രമുഖ റീെട്ടയിൽ ശൃംഖലയായ ബിൻ ദാവൂദ് ഗ്രൂപ്പിെൻറ ദനൂബ് ഹൈപ്പർമാർക്കറ്റിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ ലക്ഷദ്വീപ് ഐക്യദാർഢ്യം സംഘടിപ്പിച്ചു. ബി.ജെ.പി സർക്കാറിെൻറ കിരാതമായ നിയമംമൂലം കഷ്ടത അനുഭവിക്കുന്ന ലക്ഷദ്വീപ് നിവാസികളോടപ്പം 'സ്നേഹ ദ്വീപ്' എന്ന ഹാഷ് ടാഗുമായി ഓൺലൈൻ വോയിസ് മ്യൂസിക് പ്രകാശനം ചെയ്തുകൊണ്ട് ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നുസൈബ ഇസ്ഹാഖ് മ്യൂസിക് ടാഗ് പ്രകാശനം ചെയ്തു.
തുടർന്ന് നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ ഈ വർഷത്തെ പുതിയ കമ്മിറ്റിയിലൂടെ നടപ്പാക്കാൻ പോകുന്ന പ്രവർത്തനങ്ങളെ വിലയിരുത്തി. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രിയ സുഹൃത്തുക്കൾക്ക് മെമേൻറാ വിതരണം നടത്തി. ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡൻറ് ഇസ്ഹാഖ് തയ്യിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ബഷി, എക്സിക്യൂട്ടിവ് മെംബർമാരായ സൈതലവി, ഗഫൂർ അൻവർ, സിദ്ദീഖ്, റിയാസ്, ബഷീർ, മുസ്തഫ, സലീം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രജീപ് സ്വാഗതവും ട്രഷറർ ഗഫൂർ നന്ദിയും പറഞ്ഞു.
ലക്ഷദ്വീപ് ജനതക്കൊപ്പം പ്രവാസി സമൂഹം ഒരുമിച്ചുനിൽക്കും –പ്രവാസി െഎക്യദാർഢ്യ സംഗമം
റിയാദ്: ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ 'ലക്ഷദ്വീപിനൊപ്പം' എന്ന ശീർശകത്തിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം െഎക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന സംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ് ഉദ്ഘാടനം ചെയ്തു.
കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കാനുള്ള ഭരണകൂടത്തിെൻറ തീരുമാനമാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുറ്റവാളിയും ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം? അതിനുത്തരമാണ് പുതിയ പാർപ്പിട പദ്ധതി. ഒരു ജനതയെ തെരുവിലിറക്കി തടങ്കലിലാക്കുന്ന ഭരണകൂട ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ ലക്ഷദ്വീപ് ജനതക്കൊപ്പം പ്രവാസി സമൂഹം ഒരുമിച്ചു നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് സ്വദേശിയും മാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ഫാരിഷ ടീച്ചർ മുഖ്യാതിഥിയായിരുന്നു.
ലക്ഷദ്വീപ് സമൂഹത്തിെൻറ അതിജീവന പോരാട്ടത്തിന് പിന്തുണ നൽകുന്ന പ്രവാസി മലയാളികളുടെ ചേർത്തുനിർത്തലും കരുതലും ദ്വീപ് ജനതക്ക് എന്നും ഊർജമാണെന്ന് അവർ പറഞ്ഞു. പ്രവാസി സൗദി കോഒാഡിനേഷൻ കൺവീനർ ഖലീൽ പാലോട് മുഖ്യപ്രഭാഷണം നടത്തി. പൊളിറ്റിക്കൽ സെൽ കൺവീനർ അജ്മൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. സത്താർ താമരത്ത്, കെ.പി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. വേദി ആർട്സ് കൂട്ടായ്മയുടെ വ്യത്യസ്ത കലാ ആവിഷ്കാരങ്ങൾ അരങ്ങേറി. ജനറൽ സെക്രട്ടറി വി.എ. സമീഉല്ല സ്വാഗതവും വെസ്റ്റ് മേഖല പ്രസിഡൻറ് ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.
ശിഫ ഏരിയ കെ.എം.സി.സി ലക്ഷദ്വീപ് െഎക്യദാർഢ്യ സംഗമം
റിയാദ്: ലക്ഷദ്വീപ് ജനതയുടെ മേൽ അനാവശ്യ നിയന്ത്രണങ്ങളും സംഘ്പരിവാർ അജണ്ടകളും അടിച്ചേൽപിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിെൻറ അനീതിക്കെതിരെ റിയാദ് കെ.എം.സി.സി ശിഫ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡൻറ് ഉമർ അമാനത് അധ്യക്ഷത വഹിച്ചു. കരീം മുസ്ലിയാർ പാണ്ടിക്കാട് ഉദ്ഘാടന പ്രസംഗം നടത്തി.
റഈസ് ഇടശേരി, യാസിൻ തിരൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി മനാഫ് മണ്ണൂർ സ്വാഗതവും നൗഫൽ ഒടമല നന്ദിയും പറഞ്ഞു. മുജീബ് ഇരിവേറ്റി, മുസ്തഫ തൃശൂർ, ജംഷീദ് അല്ലപ്ര, അബ്ദുൽ സമദ് തൂത, അബ്ദുൽ ഖാദർ പൊന്നാനി, ഫാറൂഖ് കാസർകോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.