സൗദി ഇസ്ലാമികകാര്യ മന്ത്രിയുമായി സുന്നി വഖഫ് ചെയർമാൻ കൂടിക്കാഴ്ച
മനാമ: സൗദി ഇസ്ലാമികകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖുമായി സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി കൂടിക്കാഴ്ച നടത്തി. മക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
മുസ്ലിം ദിശാബോധം നൽകേണ്ട പണ്ഡിതന്മാരുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും ഇത്തരം സമ്മേളനങ്ങൾ ഇസ്ലാമിക സമൂഹത്തെ ഐക്യപ്പെടുത്താനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഉതകുമെന്നും ഇരുപേരും അഭിപ്രായപ്പെട്ടു. ഇത്തരമൊരു സമ്മേളനം വിളിച്ചുചേർത്ത സൗദി ഭരണാധികാരികൾക്ക് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.