Posted On
date_range Updated On
date_range മലയാളി വിദ്യാർഥിനിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
റിയാദ്: അസുഖത്തെ തുടർന്ന് റിയാദ് കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി വിദ്യാർഥിനിയുടെ മൃതദേഹം ഖബറടക്കി. തൃശൂർ മാള സ്വദേശി അനസ് പ്ലാക്കലിന്‍റെ മകളും റിയാദ് അമീറ നൂറ യൂനിവേഴ്സിറ്റി ബിരുദ വിദ്യാർഥിനിയുമായ ആമിന ജുമാനയാണ് (21) ബുധനാഴ്ച മരിച്ചത്.
സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനായ അനസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി മലസ് യൂനിറ്റ് ജോയിന്‍റ് ട്രഷററാണ്. മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ്. സഹോദരിമാർ: യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികൾ).
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.