ചെക്പോയന്‍റുകള്‍ മറികടക്കരുത്  -മക്ക ട്രാഫിക് മേധാവി 

മക്ക: ഹറം പരിസരത്ത് സ്ഥാപിച്ച ചെക്ക്പോയിന്‍റുകള്‍ മറികടക്കാന്‍ ആരെയും അനുവദിക്കുകയില്ളെന്ന് മക്ക ട്രാഫിക് മേധാവി കേണല്‍ ബാസിം അമീന്‍ അല്‍ബദ്രി പറഞ്ഞു. റമദാനില്‍ മക്കയിലും പ്രത്യേകിച്ച് ഹറമിനടുത്ത സ്ഥലങ്ങളിലും വാഹനങ്ങളുടെ പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാന്‍ 170 ഓഫീസര്‍മാര്‍ക്ക് കീഴില്‍ 3500 ട്രാഫിക്ക് പൊലീസുകാര്‍ രംഗത്തുണ്ട്. 
ഹറമിനടുത്തേക്ക് നമസ്കാരത്തിന് കുറച്ച് മുമ്പും ശേഷമുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നുണ്ട്. മക്കയെ രണ്ട് ഭാഗങ്ങളായി തിരിച്ചാണ് ട്രാഫിക് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 
ഹറമിനടുത്ത് ഏഴ് ചെക്ക് പോയിന്‍റുകളുണ്ട്. പ്രധാന പ്രവേശന കവാടങ്ങളില്‍ നിരീക്ഷണമുണ്ട്. 100 ലധികം കാമറകളും സ്ഥാപിച്ചിട്ടുണ്ട്. മക്കക്കുള്ളിലും പുറത്തും വിവിധ ഭാഗങ്ങളില്‍ വാഹന പാര്‍ക്കിങ് കേന്ദ്രങ്ങളുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ മക്കക്കുള്ളില്‍ നാല് പാര്‍ക്കിങ് കേന്ദ്രങ്ങളും ഹറമിനടുത്ത് ലിമോസിനുകള്‍ക്ക് മൂന്ന് പാര്‍ക്കിങ് കേന്ദ്രങ്ങളും നിശ്ചയിച്ചിട്ടുണ്ടെന്നും ട്രാഫിക് മേധാവി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.