ഹജ്ജ്: പ്രശ്നങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ 18 അംഗ ജഡ്ജിമാര്‍

ജിദ്ദ: ഹജ്ജ് വേളയിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ജഡ്ജിമാരുടെ 18 അംഗ സംഘം ഉണ്ടാകുമെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഹറം അതിര്‍ത്തിക്കുള്ളിലും മിന, അറഫ എന്നിവിടങ്ങളിലുമാണ് ജഡ്ജിമാരുള്‍ക്കൊള്ളുന്നവരുടെ സേവനം ലഭ്യമാകുക. ബലിമാംസ പദ്ധതി ഏജന്‍സികളുടെ മേല്‍നോട്ടം, മരണപ്പെടുന്ന തീര്‍ഥാടകരുടെ മുതലുകള്‍ തിട്ടപ്പെടുത്തി അവ സൂക്ഷിക്കുക, അടിയന്തര വിഷയങ്ങളില്‍ തീരുമാനമെടുക്കുക തുടങ്ങിയവ സംഘത്തിന്‍െറ പരിധിയില്‍പ്പെടും. ഹജ്ജ് വേളയില്‍ നീതിന്യായ രംഗത്തെ സേവനങ്ങള്‍ പുണ്യസ്ഥലങ്ങളുടെ എല്ലാഭാഗത്തും ലഭ്യമാക്കാനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നീതിന്യായ മന്ത്രാലയ അണ്ടര്‍സെക്രട്ടറി  ഡോ. അഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഉമൈറ പറഞ്ഞു.
സേവനങ്ങള്‍ നവീകരിക്കുന്നതിന്‍െറ ഭാഗമായി നൂതന സാങ്കേതിക സംവിധാനങ്ങളോട് കൂടിയ വാഹനങ്ങളില്‍ മൊബൈല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകരത്തെുന്ന സ്ഥലങ്ങളില്‍ ഇവ ഉണ്ടാകും. മക്ക ജനറല്‍ കോടതിയിലെ 26 ഉദ്യോഗസ്ഥര്‍ ഹജ്ജ് വേളയില്‍ മുഴുസമയം ചുമതലയിലുണ്ടാവും.
പൊലീസുകാര്‍ പിടികൂടിയ സാധനങ്ങളും മരണപ്പെട്ടവര്‍ ഉപേക്ഷിച്ചുപോയ വസ്തുക്കളും ബൈത്തുല്‍മാലിലേക്ക് ഏറ്റെടുക്കുന്നതിനാണിത്.  ഹറമിനടത്ത് ജഡ്ജിമാരുടെ അഞ്ച് സംഘങ്ങളുണ്ടാകും. മറ്റ് സംഘങ്ങള്‍ മിനയുടെ വിവിധ ഭാഗങ്ങളിലെ കേന്ദ്രങ്ങളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.