മൊബൈല്‍ കടകള്‍ക്ക് പിറകെ ഫാര്‍മസി മേഖലയും സൗദിവത്കരിക്കുന്നു

റിയാദ്: മൊബൈല്‍ കടകള്‍ക്ക് പിറകെ ഫാര്‍മസി മേഖലയും സൗദിവത്കരിക്കുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചു. തൊഴില്‍ വകുപ്പിന്‍െറ ട്വിറ്റര്‍ അക്കൗണ്ട് വഴി ഒൗദ്യോഗിക വക്്താവ് ഖാലിദ് അബ അല്‍ഖൈലാണ് പ്രഖ്യാപനം നടത്തിയത്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു. മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഫാര്‍മസി. മലയാളികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രമുഖ ആശുപത്രികളോടനുബന്ധിച്ചെല്ലാം മരുന്ന് ഷാപ്പുകളുമുണ്ട്. സൗദിവത്കരണം നടപ്പാകുന്നതോടെ ഈ മേഖലയില്‍ നിന്ന് വിദേശികള്‍ മാറി നില്‍ക്കേണ്ടി വരും. തൊഴിലില്ലായ്മ കുറക്കുക എന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വിവിധ തൊഴിലുകളില്‍ സൗദിവത്കരണം ത്വരിതപ്പെടുത്തുന്നത്. വാര്‍ത്താ വിനിമയ മേഖല സൗദിവത്കരിക്കുന്ന തീരുമാനവുമായി തൊഴില്‍ വകുപ്പ് മുന്നോട്ടു പോകുന്നതിനിടെയാണ് വിദേശികളെ ആശങ്കയിലാക്കുന്ന അടുത്ത പ്രഖ്യാപനം വരുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക എന്നതുമാത്രമാണ് അല്‍പം ആശ്വാസത്തിനിട നല്‍കുന്നത്. മറ്റു വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
മൊബൈല്‍ കടകളിലെ ജീവനക്കാരില്‍ പകുതി പേരും സൗദികളായിരിക്കണമെന്ന നിയമം ജൂണിലാണ് തൊഴില്‍ വകുപ്പ് നടപ്പാക്കിയത്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ മൂന്നു മാസത്തെ സമയം അനുവദിച്ചിരുന്നു. മലയാളികളുള്‍പ്പെടെ നിരവധിപേരുടെ ജോലിയും ജീവിതമാര്‍ഗവുമാണ് ഇതോടെ ഇല്ലാതായത്. തീരുമാനം നടപ്പാക്കാത്ത 1500 കടകള്‍ ഇതിനകം അധികൃതര്‍ അടച്ചു പൂട്ടി. മൊബൈല്‍ കടകളില്‍ പരിശോധനകള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളില്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് തൊഴില്‍ വകുപ്പിന്‍െറ ഉത്തരവ്. നിയമം നടപ്പാക്കുന്നതില്‍ വിട്ടു വീഴ്ചയില്ളെന്ന പ്രഖ്യാപനവുമായി അധികൃതര്‍ മുന്നോട്ടു പോകുന്നതനിടെയാണ് ഫാര്‍മസി മേഖലയും സൗദിവത്കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.