വണ്ടൂർ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: വണ്ടൂർ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കൽ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ (42) ഖത്തറിൽ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഐൻഖാലിദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

നാട്ടിൽ നിന്നും ഫോണിൽ ബന്ധ​പ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ വഴി താമസ സ്ഥലത്തുള്ളവർ അന്വേഷിച്ചപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. പിന്നീട്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രണ്ടു മാസം മുമ്പാണ് സുദീപ് നാട്ടിൽ നിന്നും അവധികഴിഞ്ഞ് തിരിച്ചെത്തിയത്. 

ദേവകിയാണ് അമ്മ. ഭാര്യ: ആശ. മക്കൾ: ദീഷിത്, ദക്ഷ. സഹോദരൻ: സന്ദീപ്. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. 

Tags:    
News Summary - Vandoor native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.