ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കൽ; രണ്ടാംഘട്ടം തുടങ്ങി

ദോഹ: മാലിന്യം ഉറവിടത്തിൽതന്നെ വേർതിരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്​ തുടക്കം. മുനിസിപ്പാലിറ്റി പരിസ്​ഥിതി മ​ന്ത്രാലയത്തിന്​ (ബലദിയ) കീഴിലെ ജനറൽ ക്ലീൻലിനെസ്​ വകുപ്പി​െൻറ നേതൃത്വത്തിലാണിത്​. ബാങ്കുകൾ, സാമ്പത്തികകാര്യസ്​ഥാപനങ്ങൾ, വാണിജ്യ വ്യാപാര സ്​ഥാപനങ്ങൾ, മാളുകൾ തുടങ്ങി രാജ്യത്ത്​ പ്രവർത്തിക്കുന്ന വിവിധ സ്​ഥാപനങ്ങളുമായി സഹകരിച്ചാണിത്​. ഉറവിടത്തിൽനിന്ന്​ തന്നെ മാലിന്യം സംസ്​കരിക്കാൻ കഴിയുന്ന രണ്ടു തരം പെട്ടികൾ മന്ത്രാലയം നൽകും. ഭക്ഷ്യഅവശിഷ്​ടം (ജൈവിക സാധനങ്ങൾ), പുനഃചംക്രമണം സാധ്യമായ മാലിന്യം(കടലാസ്​, പ്ലാസ്​റ്റിക്​, ഗ്ലാസ്​, മെറ്റലുകൾ തുടങ്ങിയവ) എന്നിങ്ങനെ രണ്ട്​ രൂപത്തിലായാണ്​ മാലിന്യം വേർതിരിക്കുക. പുനഃചംക്രമണം സാധ്യമാകുന്ന മാലിന്യം മന്ത്രാലയം ശേഖരിച്ച്​ നിക്ഷേപിക്കാനുള്ള വിവിധ സ്​ഥലങ്ങളിലേക്ക്​ കൊണ്ടുപോകും. ഇതിനുള്ള വാഹനവും മന്ത്രാലയം ഏർപ്പാടാക്കും. ജൈവിക മാലിന്യം ഉറവിടത്തിൽ തന്നെ ഉപയോഗിക്കുകയും വേണം.

2019ൽ തുടങ്ങി 2022ൽ അവസാനിക്കുന്ന തരത്തിൽ നാല്​ ഘട്ടങ്ങളിലായാണ്​ പദ്ധതി നടത്തിപ്പ്​. 2019ൽ ആദ്യഘട്ടം തുടങ്ങി. 590 സ്​കൂളുകൾ, കിൻറർഗാർട്ടനുകൾ എന്നിവയെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി. 48 ഹെൽത്ത്​​ സെൻററുകൾ, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിലെ വിദഗ്​ധരുമായി സഹകരിച്ചായിരുന്നു ഈ ഘട്ടം. നിരവധി സ്​കൂളുകൾക്ക്​ പുതിയ മാലിന്യപെട്ടികൾ നൽകി.

നവംബർ 24ന്​ തുടങ്ങിയ രണ്ടാം ഘട്ടത്തിൽ 2000 മാലിന്യപെട്ടികളാണ്​ മാലിന്യം വേർതിരിക്കാൻ നൽകുക. 24 വാഹനങ്ങൾ മാലിന്യം കൊണ്ടുപോകാനും അനുവദിക്കുന്നുണ്ട്​. അടുത്ത വർഷം തുടങ്ങുന്ന മൂന്നാംഘട്ടത്തിന്​ കീഴിൽ യൂനിവേഴ്​സിറ്റികൾ, സർക്കാർ, അർധസർക്കാർ ഏജൻസികൾ, ബസ്​സ്​റ്റോപ്പുകൾ, ​േഹാട്ടലുകൾ, പൊതുപാർക്കുകൾ, കോർണിഷുകൾ, ദോഹ സിറ്റി എന്നിവയാണ്​ വരുക. 2022ലാണ്​ നാലാംഘട്ടം തുടങ്ങുക. ഈ ഘട്ടത്തിൽ രാജ്യത്തെ എല്ലാ വീടുകളും താമസകേന്ദ്രങ്ങളും വരും. പുനഃചംക്രമണം സാധ്യമായ മാലിന്യം ഇലക്​ട്രോണിക്​ സംവിധാനം വഴി ശേഖരിക്കുകയാണ്​ ഈ ഘട്ടത്തിൽ ചെയ്യുക. ലോകകപ്പിനായുള്ള സ്​റ്റേഡിയങ്ങൾ, മറ്റ്​ കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, മറ്റ്​ സൗകര്യങ്ങൾ എന്നിവയെല്ലാം നാലാമത്​ ഘട്ടത്തിൽ ഉൾപ്പെടും.

ഒരു പദ്ധതി, ഗുണം പലത്​

പദ്ധതിയുടെ രണ്ടാംഘട്ടത്തിന്​​ മുന്നോടിയായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ യോഗം ചേർന്നു. മന്ത്രാലയത്തിലെയും വിവിധ സ്​ഥാപനങ്ങളിലെയും അധികൃതർ പ​ങ്കെടുത്തു. സുസ്​ഥിരതയും പുരോഗതിയും ലക്ഷ്യമിട്ടാണ്​ പദ്ധതി നടപ്പാക്കുന്നതെന്നും ഇതിലൂടെ പരിസ്​ഥിതി സംരക്ഷണവും കൂടിയാണ്​ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മന്ത്രാലയത്തിലെ ജനറൽ ക്ലീനിങ്​ ഡിപ്പാർട്ട്​മെൻറ്​ ഡയറക്​ടർ മുഖ്​ബിൽ മദ്​ഹുർ അൽ ശമ്മാരി പറഞ്ഞു.

പദ്ധതി ദീർഘകാലലക്ഷ്യങ്ങളിലൂന്നിയുള്ളതാണ്​. ഇതിലൂടെ മന്ത്രാലയത്തി​െൻറ വിവിധ തന്ത്രപ്രധാന ലക്ഷ്യങ്ങൾ നേടുവാനും സാധിക്കും. വിവിധ പ്രദേശങ്ങളിലൂടെയുള്ള നിരീക്ഷണവും തുടർ പരിശോധനയും വിലയിരുത്തലും പദ്ധതിയിൽ ഉണ്ടാകും. ഇതിനായുള്ള രൂപരേഖ തയാറായിട്ടുണ്ട്​. വിദഗ്​ധ പരിശീലനം ലഭിച്ച ജീവനക്കാർ, വാഹനങ്ങൾ തുടങ്ങിയവും ലഭ്യമാക്കുന്നുണ്ട്​. നിലവിലുള്ളതും അടുത്ത തലമുറക്കും കൂടി നല്ല പ്രകൃതിയെ നിലനിർത്തുക എന്നതാണ്​ പദ്ധതിയുടെ പരമമായ ലക്ഷ്യം. 2022 ഫിഫ ലോകകപ്പ്​ നടക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. മാലിന്യം പരമാവധി പുതിയ പദ്ധതിയിലൂടെ കുറക്കാൻ സാധിക്കും. മാലിന്യം പുനഃചംക്രമണം ചെയ്​ത്​ ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. ഖത്തർ ദേശീയ വീക്ഷണം 2030​െൻറ ഭാഗമായാണ്​ നടപടികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.