ഫിഫ അണ്ടർ 17: തകർത്താടി സ്പാനിഷ് പട; ഫിജിക്കെതിരെ (15-0) കൂറ്റൻ ജയം

ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ദ്വീപ് രാഷ്ട്രമായ ഫിജിക്കെതിരെ സ്പെയിനിന് സമ്പൂർണ വിജയം. അഞ്ച് ഗോളുകൾ നേടിയ റഫ ക്രൂസിന്റെയും, ഹാട്രിക് നേടിയ റോബർട്ടോ തോമസ്, ഗില്ലെർമോ ട്രൂജിലാനോ എന്നിവരുടെയും തകർപ്പൻ പ്രകടനത്തിൽ എതിരില്ലാത്ത 15 ഗോളുകൾക്കാണ് സ്പാനിഷ് യുവനിര ഫിജിയെ കീഴടക്കിയത്. കളിയുടെ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച സ്പെയിൻ ആദ്യ പകുതിയിൽ തന്നെ ഒമ്പത് ഗോളുകൾ അടിച്ചുകൂട്ടിയിരുന്നു. അഞ്ചാം മിനിറ്റിൽ മാറ്റിയോ സോബ്രാലിന്റെ അസിസ്റ്റിൽ റഫ ക്രൂസാണ് സ്പെയിനിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് 10, 21, 57, 65 മിനിറ്റുകളിലും വലകുലുക്കിയ റാഫ ക്രൂസ് മത്സരത്തിൽ അഞ്ച് ഗോളുകൾ തികച്ചു.

റോബർട്ടോ തോമസ് (12', 19', 35' പെനാൽറ്റി), ഗില്ലെർമോ ട്രൂജില്ലാനോ (25', 40', 51' പെനാൽറ്റി) എന്നിവർ ഹാട്രിക് നേടി തിളങ്ങി. ആദ്യ പകുതിയുടെ 43-ാം മിനിറ്റിൽ മാർക്കോ കംപാനിയും സ്പെയിനിനായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലും ഗോൾ വേട്ട തുടർന്ന സ്പെയിനിനായി ജോർജ് ഡോമിംഗസ് ലിറ്റുബ ഇരട്ട ഗോളുകൾ (53', 74') നേടി. 80-ാം മിനിറ്റിൽ യരെമയ്യ റാമോസ് കൂടി ഗോൾ നേടി സ്പെയിനിന്റെ വേട്ട പൂർത്തിയായി.

കളിയിലുടനീളം പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ഫിജിക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. മത്സരത്തിൽ 49 തവണ സ്പെയിൻ ഗോൾശ്രമം നടത്തിയതിൽ, 29 എണ്ണവും കൃത്യമായി ഗോൾവല ലക്ഷ്യം വെച്ചുള്ളതായിരുന്നു. അതേസമയം, ഫിജിക്ക് ആകെ ഒരു തവണ മാത്രമാണ് ഗോൾ ശ്രമം നടത്താൻ സാധിച്ചത്. അതേസമയം, ഫിഫ അണ്ടർ 17 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരം 2025-ൽ ഖത്തറിൽ നടന്ന മൊറോക്കോ - ന്യൂ കാലിഡോണിയ പോരാട്ടമാണ്. ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മൊറോക്കോ 16-0 എന്ന കൂറ്റൻ സ്കോറിനാണ് ന്യൂ കാലിഡോണിയയെ പരാജയപ്പെടുത്തിയത്.

Tags:    
News Summary - FIFA under 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.