വാണിജ്യ, സേവന സ്​ഥാപനങ്ങൾ രാവിലെ 7 മുതൽ ഒന്നുവരെ

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ രാജ്യത്തെ വാണിജ്യ, വ്യാപാര സ്​ഥാപനങ്ങളുടെ പ്രവർത്തി സമയം പുനക്രമീകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. ഇന്നുമുതൽ രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെയായിരിക്കും വാണിജ്യ, സേവന സ്​ഥാപനങ്ങൾ പ്രവർത്തിക്കുക. കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ്​ പുതിയ ക്രമീകരണം.അതേസമയം, ഭക്ഷ്യ വസ്​തുക്കളുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപന (ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, പലചരക്ക് കടകൾ)പഴം, പച്ചക്കറികൾ, പെേട്രാൾ സ്​റ്റേഷൻ തുടങ്ങിയവയെ വാണിജ്യ വ്യവസായ മന്ത്രാലയത്തി​െൻറ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ മന്ത്രാലയത്തി​െൻറ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന ഫാർമസികൾ, ബേക്കറികൾ, കാർ ഡീലർ കമ്പനികളുടെ ഗാരേജുകൾ, പെേട്രാൾ സ്​റ്റേഷനുകൾ, ഫാക്ടറികൾ എന്നിവയെയും തീരുമാനത്തിൽ നിന്ന് മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.

മെയിൻറനൻസ്​ മേഖലയിൽ പ്ലംബർ, ഇലക്ട്രിക് സേവന കമ്പനികളും, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ, മൊബൈൽ ആപ്പ് വഴി പ്രവർത്തിക്കുന്ന ഡെലിവറി സേവന കമ്പനികൾ, ഹോട്ടൽ, ഹോസ്​പിറ്റാലിറ്റി മേഖലയിലെ കമ്പനികൾ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രവർത്തിക്കുന്ന ലോജിസ്​റ്റിക് സേവനങ്ങൾ നൽകുന്ന കമ്പനികൾ എന്നിവയും മന്ത്രാലയത്തി​െൻറ ഉത്തരവി​െൻറ പരിധിയിൽ നിന്നും പുറത്താണ്. അതേസമയം, റെസ്​റ്റോറൻറുകളിലും കഫേകളിലും ഹോം ഡെലിവറിയും ഓർഡർ ഹാൻഡ് ഓവറിംഗും അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന റെസ്​റ്റോറൻറുകൾക്കും ഡെലിവറി മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.

നേരത്തെയുള്ള തീരുമാനപ്രകാരം എല്ലാ വാണിജ്യ, സേവന സ്​ഥാപനങ്ങളും വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും. നേരത്തെ ഇളവ് നൽകപ്പെട്ട മേഖലയിൽ ഇത് ബാധകമായിരിക്കുകയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മാളുകളിലെ റീട്ടെയിൽ ഷോപ്പുകൾ അടച്ചിടുന്നത് തുടരുമെന്നും ഭക്ഷ്യ വസ്​തുക്കൾ വിൽക്കുന്ന സ്​ഥാപനങ്ങൾക്കും ഫാർമസികൾക്കും മാത്രമാണ് ഇവിടെ പ്രവർത്തനാനുമതി നൽകപ്പെട്ടിരിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം എന്നിവയുടെ തീരുമാനങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിന് എല്ലാ സ്​ഥാപനങ്ങളും ബാധ്യസ്​ഥരാണെന്നും നിയമലംഘനം കണ്ടെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - covid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.