ബർഷിമിലൂടെ ഖത്തറിന്​ രണ്ടാം ഒളിമ്പിക്​സ്​ സ്വർണം

ടോക്യോ: ടോക്യോ ഒളിമ്പിക്​സിനെ സ്വർണം വിളയുന്ന കൊയ്​തുപാടമാക്കി ഖത്തറിൻെറ കുതിപ്പ്​. ​ശനിയാഴ്​ച വെയ്​റ്റ്​ലിഫ്​റ്റിങ്ങിൽ ഫാരിസ്​ ഇബ്രാഹിമിലൂടെ ഒളിമ്പിക്​സിലെ സ്വർണ അക്കൗണ്ട്​ തുറന്ന ഖത്തറിനായി, ഞായറാഴ്​ച സൂപ്പർ താരം മുതാസ്​ ഈസ ബർഷിം ഹൈജംപിലും പൊന്നണിഞ്ഞു. ഇതോടെ, രണ്ട്​ സ്വർണവുമായി ഒളിമ്പിക്​സ്​ മെഡൽ പട്ടികയിൽ ഖത്തർ 21ാം സ്​ഥാന​േ​ത്തക്കുയർന്നു.

2012 ലണ്ടൻ ഒളിമ്പിക്​സിൽ വെങ്കലവും, 2016 റിയോയിൽ വെള്ളിയും നേടിയ ബർഷിം തുടർച്ചയായി മൂന്നാം ഒളിമ്പിക്​സ്​ മെഡലിന്​ പൊന്നിൻെറ തിളക്കം നൽകി രാജ്യത്തിൻെറ അഭിമാനമായി. വീറുറ്റ പോരാട്ടത്തിൽ ഒപ്പത്തിനൊപ്പമെത്തിയ ഇറ്റലിയുടെ ജിയാൻമാർകോ ടാംബറിയുമായുമായി സ്വർണം പങ്കുവെക്കുകയായിരുന്നു. 2.19 മീറ്ററിൽ തുടങ്ങിയ ഹൈജംപ്​ പോരാട്ടത്തിൽ അനായാസമായിരുന്നു ബർഷിമിൻെറ കുതിപ്പ്​. 2.37 മീറ്റർ വരെ ആദ്യ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്​ത താരം, 2.39ൽ മൂന്ന്​ ശ്രമത്തിലും വീണുപോയി. ഇതോടെയാണ്​ ഇറ്റാലിയൻ താരവുമായി സ്വർണം പങ്കുവെച്ചത്​.

2019 , 2017 ലോകചാമ്പ്യൻഷിപ്പുകളിലും രണ്ട്​ ഏഷ്യൻ ഗെയിംസുകളിലും സ്വർണം നേടിയ ബർഷിം ഖത്തറിൻെറ പൊൻതാരമായാണ്​ ടോക്യോയിലേക്ക്​ പറന്നത്​. ശനിയാഴ്​ച ​വെയ്​റ്റ്​ ലിഫ്​റ്റിങ്ങിലൂടെ ആദ്യ ​സ്വർണമെത്തിയതിനാൽ സമ്മർദം കുറഞ്ഞ​ത്​, ഹൈജംപ്​ ഫൈനലിൽ ബർഷിമിന്​ ആനായാ മത്സരം പുറത്തെടുക്കാനും വഴിയൊരുക്കി.

Tags:    
News Summary - Another gold for Qatar as Barshim jumps season best

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.