ദോഹ: എണ്ണവിപണിയിലുണ്ടായ അസ്ഥിരത കാരണം നേരിടേണ്ടി വന്ന നേരിയ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഖത്തര്‍ പുതിയ സമ്പത്തിക പരിഷ്കരണങ്ങള്‍ക്കൊരുങ്ങുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് അനുവദിച്ച സബ്സിഡികള്‍ വെട്ടിക്കുറച്ചും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയുമുള്ള പരിഷ്കാരങ്ങളാണ് നിലവില്‍വരികയെന്ന് വികസന ആസുത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്‍െറ (എം.ഡി.പി.എസ്) അര്‍ധവാര്‍ഷിക സാമ്പത്തിക റിപോര്‍ട്ട് സൂചന നല്‍കുന്നു.
2018 മുതല്‍ ഖത്തര്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി(വാറ്റ്) നടപ്പാക്കുമെന്ന് മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വാറ്റ് നടപ്പാക്കുന്നത് ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. വെള്ളം, വൈദ്യുതി എന്നിവയുടെ ചെലവ് വിപണി മൂല്യത്തോട് താദാത്മ്യം പ്രാപിക്കുന്ന രീതിയില്‍ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ജല-വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ വലിയ തോതില്‍ സബ്്സിഡി വെള്ളത്തിനും വൈദ്യുതിക്കും നല്‍കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പുകയില, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനുള്ള സാധ്യതയും മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പുതിയ നടപടികള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടുമെന്നാണ് കരുതുന്നത്. ഈ വര്‍ഷത്തെ 3.4 ശതമാനം വിലക്കയറ്റം 2018ല്‍ 3.8 ശതമാനത്തിലത്തെിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായിരിക്കും ഈ വര്‍ഷത്തെ രാജ്യത്തിന്‍െറ ബജറ്റ് കമ്മിയെന്നും എം.ഡി.പി.എസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.
4650 കോടി റിയാല്‍ കമ്മിയാണ് ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ 7.8 ശതമാനമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്ന കമ്മി. ആറ് മാസം മുമ്പത്തെ റിപ്പോര്‍ട്ടില്‍ ഇത് 4.8 ശതമാനമായിരുന്നു. ചെലവ് ചുരുക്കല്‍ നടപടി തുടരുന്നുണ്ടെങ്കിലും അടുത്ത വര്‍ഷവും 2018ലും രാജ്യം കമ്മി ബജറ്റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വേഗത്തില്‍ തിരിച്ചു കയറുന്നതിനാലാണിത്.
എണ്ണ വില കുറഞ്ഞത് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വഴിവെച്ചിരുന്നു. ചെലവ് ചുരുക്കലിലൂടെയും പുതിയ നികുതികളിലൂടെയും എത്ര വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
എണ്ണ വില ഈ വര്‍ഷം 61.50 ഡോളറില്‍ എത്തിയാല്‍ ബജറ്റ് സന്തുലിതമാക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആറ് മാസം മുമ്പത്തെ കണക്കില്‍ ബാരലിന് 75.50 ഡോളറിലത്തെിയാലേ ബാലന്‍സ് ചെയ്യാന്‍ സാധിക്കൂ എന്നാണ് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.