സുഹാറിൽ മയക്കുമരുന്നുമായി പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ട് ഏഷ്യൻ വംശജർ പിടിയിൽ
മസ്കത്ത്: സുഹാർ വിലായത്തിൽ മയക്കുമരുന്ന് കടത്തിയതിന് രണ്ട് ഏഷ്യൻ വംശജർ പിടിയിലായി. വടക്കൻ ബാതിനയലെ ഡയറക്ടറേറ്റ് ഫോർ കോംപാറ്റിങ് ഡ്രഗ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളിൽനിന്ന് മരിജുവാന, ക്രിസ്റ്റൽമെത്ത്, മോർഫിൻ, ഹഷീഷ്, മറ്റു മയക്കുമരുന്ന് ഉൽപന്നങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. സ്വന്തം ആവശ്യത്തിനും വിൽപനക്കുമായാണ് പ്രതികൾ ഇവ കടത്തിയതെന്ന് കണ്ടെത്തി. പ്രതികൾക്കെതിരെ നിയമനടപടി പൂർത്തിയാക്കിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.