‘സൂപ്പര്‍ കപ്പ് 2023’ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ
എ.ടി.എസ് പ്രോ സോണ്‍
സൂപ്പര്‍ കപ്പ് ഫുട്ബാൾ:എ.ടി.എസ് പ്രോ സോണ്‍ ജേതാക്കള്‍
മസ്കത്ത്: എ.ടി.എസ് ഗ്ലോബല്‍ എക്സ്പ്രസും പ്രോ സോണ്‍ സ്പോർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘സൂപ്പര്‍ കപ്പ് 2023’ ഫുട്ബാൾ ടൂർണമെന്റിൽ എ.ടി.എസ് പ്രോ സോണ്‍ ജേതാക്കളായി. ഫൈനലില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് എഫ്.സി മബേലയെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റ് എ.ടി.എസ് മാനേജിങ് ഡയറക്ടര്‍ നൗഷാദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.
കിക്കോഫ് മാനേജിങ് പാര്‍ട്ണര്‍ അനസ് നിര്‍വഹിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വിജയികള്‍ക്കും റണ്ണേഴ്സിനും സെമി ഫൈനല്‍ പ്രവേശനം നേടിയവര്‍ക്കും കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്കി. യുനൈറ്റഡ് കേരള മൂന്നും ബര്‍ക ബ്രദേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. മികച്ച കളിക്കാരനായി ആദിയും ഡിഫൻഡറായി മിക്കു, ടോപ് സ്കോറര്‍ സുഹൈല്‍, കീപ്പര്‍ ഫിര്‍ഷാദ്, എമര്‍ജിങ് ടീം അവാര്‍ഡ് ഗാലന്റ്സ് എഫ്.സിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.