സലാല: ഇന്ത്യൻ സ്കൂൾ സലാലയിൽ സ്പെഷൽ എജുക്കേഷൻ സെൻറർ പ്രവർത്തനമാരംഭിച്ചു. സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറക്ടർ ഡോ. ബേബി സാം സാമുവൽ വിശിഷ്ടാതിഥിയായി. സലാലയിലെ ഇന്ത്യൻ സമൂഹത്തിെൻറ ദീർഘകാലമായുള്ള ആവശ്യം പൂർത്തീകരിച്ചതിൽ സന്തോഷമുണ്ടെന്ന് വിൽസൺ ജോർജ് പറഞ്ഞു. കേന്ദ്രം യാഥാർഥ്യമാക്കുന്നതിനുള്ള സഹായ സഹകരണങ്ങൾ നൽകിയ ഇന്ത്യൻ സ്കൂൾ ബോർഡിനെയും ലുലു ഉൾപ്പെടെ സ്പോൺസർമാരെയും എസ്.എം.സി പ്രസിഡൻറ് ഡോ. ദേബാഷിഷ് ഭട്ടാചാര്യ ചടങ്ങിൽ അഭിനന്ദിച്ചു.
പ്രിൻസിപ്പൽ ടി.ആർ. ബ്രൗൺ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ, മൻപ്രീത് സിങ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രൈമറി ബ്ലോക്കിനോട് ചേർന്ന് പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കാൻ രണ്ടു ഹാളുകളാണ് നവീന സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുള്ളത്. പ്രത്യേക അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർഥികളെ ഇവിടെ പ്രവേശിപ്പിക്കും. കൂടുതൽ വിദ്യാർഥികൾക്ക് അഡ്മിഷന് അവസരം ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ മാത്രമാണ് സ്പെഷൽ സ്കൂൾ ഉള്ളത്. വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും ചടങ്ങിൽ അരങ്ങേറി. ദോഫാർ മേഖലയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി ആദ്യമായാണ് ഇത്തരം ഒരു സംവിധാനം യാഥാർഥ്യമാകുന്നതെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സി.എം. നജീബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.