Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത്: പാലക്കാട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. ഒറ്റപ്പാലം സ്വദേശി സുദീപാണ് ഒമാൻ സൊഹാറിലുണ്ടായ അപകടത്തിൽ മരിച്ചത്.
12 വർഷമായി ഒമാനിലുള്ള സുദീപ് മസ്കത്ത് അസൈബയിലെ ഫ്യൂച്ചർ ടെക്നിക്കൽ ട്രേഡിങ്, ബ്രൈറ്റ് ഹോം എന്നീ സ്ഥാപനങ്ങളിലാണ് ജോലി ചെയ്തിരുന്നത്. അടുത്ത കാലത്താണ് സോഹാറിലെ ഫ്യൂച്ചർ ടെക്നിക്കൽ ട്രേഡിങ്ങിലേക്ക് മാറിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.