ഹനീഫ ബീവി
ഒമാനിൽ നാല് പതിറ്റാണ്ട് പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശിനി നാട്ടിൽ നിര്യാതയായി
മസ്കത്ത്: നാല് പതിറ്റാണ്ട് ഒമാനിൽ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശിനി നാട്ടിൽ നിര്യാതയായി. ആറാട്ടുവഴി പവർ ഹൗസ് വാർഡിൽ ശാന്തി ആശ്രമത്തിൽ പരേതനായ സുബൈറിന്റെ ഭാര്യ പൂക്കുട്ടി എന്ന് വിളിക്കുന്ന ഹനീഫ ബീവി (75) ആണ് നാട്ടിൽ മരിച്ചത്. ചികിത്സക്കായി മൂന്ന് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. മക്കൾ: സുനിൽ സുബൈർ, നജീബ് സുബൈർ, അജീബ് സുബൈർ, ബിജിമോൻ സുബൈർ.
നാൽപ്പത് വർഷത്തോളം ഒമാനിലെ മസ്കത്ത് ഹെയ്ലിൽ ഒരേ വീട്ടിൽ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. ആ വീട്ടിലെ കുടുംബാംഗത്തെ പോലെയായിരുന്നു ഹനീഫ ബീവി. ഒമാനി കുടുംബം കേരളത്തിലെത്തി ചികിത്സക്കായി വേണ്ട കാര്യങ്ങൾ ചെയ്തിരുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കായി ഒമാനിലുണ്ടായിരുന്ന മകന്റെ കൂടെ ഒമാനി കുടുംബാംഗങ്ങളും നാട്ടിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.