മസ്‌കത്ത്: തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ഇന്റര്‍നാഷനല്‍ കമ്മിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഒമാന്‍ നാഷനല്‍തല മാസ്റ്റര്‍ മൈന്റ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തിരുനബിയുടെ കുടുംബം എന്ന വിഷയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം.സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഒമാനിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളാവും.
നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കാളികളാവാന്‍ അവസരം. സെക്ടര്‍, സെന്‍ട്രല്‍തല മത്സരങ്ങള്‍ക്കു ശേഷം നാഷനല്‍ മത്സരം നവംബര്‍ 18ന് നടക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയുടെ ഒരുക്കം ഐ.സി.എഫ് എജുക്കേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മലേഷ്യ, സിംഗപ്പൂര്‍, യു.കെ തുടങ്ങിയ രാജ്യങ്ങളിലും മാസ്റ്റര്‍ മൈന്റ് പ്രോഗ്രാം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.