കെ.എം.എഫ്.എ ചാമ്പ്യൻസ് ലീഗ്: ടോപ്പ് ടെൻ ബർക്ക ജേതാക്കൾ

മസ്കത്ത്: കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷന് കീഴിൽ നടക്കുന്ന സെവൻസ് ഫുട്ബാൾ മത്സരങ്ങളുടെ ഈ വർഷത്തെ സീസണണിന് പരിസമാപ്തിയായി സംഘടിപ്പിച്ച കെ.എം.എഫ്.എ ചാമ്പ്യൻസ് ലീഗ് സമാപിച്ചു. മബേല അൽ ഷാദി ഫുട്ബാൾ ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെന്റിലെ കലാശപോരാട്ടാത്തതിൽ ഏകപക്ഷീയ മായ രണ്ട് ഗോളുകൾക്ക് നെസ്റ്റോ എഫ്.സിയെ പരാജയപ്പെടുത്തി ടോപ് ടെൻ ബർക്ക ചാമ്പ്യന്മാരായി. രണ്ടു ദിവസമായി നടന്ന ടൂർണമെന്റിൽ കെ.എം.എഫ്.എക്ക് കീഴിൽ രജിസ്റ്റർ ചെയ്ത 31 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

ചാമ്പ്യൻമാരായ ടോപ് ടെൻ ബർക്കക്ക് കുമിൻസ് കാറ്ററിങ് എം.ഡി റസാൻ വിന്നേഴ്സ് ട്രോഫി നൽകി. റണ്ണേഴ് സിനുള്ള ട്രോഫി നെസ്റ്റോ എഫ്സിക്ക് ടോപ്ടെൻ ബർക്ക എം.ഡി ഹമീദ് നൽകി. ടൂർണമെൻറിലെ താരമായി ടോപ്ടെൻ ബർക്കയിലെ നിഷാമിനെയും , ബെസ്റ്റ് ഡിഫൻഡർ ആയി ടോപ് ടെൻ ബർക്കയിലെ ആകാശിനേയും ബെസ്റ്റ് ഗോൾ കീപ്പർ ആയി നെസ്റ്റോയിലെ ഷിബിനെയും ടോപ് സ്കോറർ ആയി ടോപ്ടെൻ ബർക്കയിലെ നിഷാമിനെയും തെരഞ്ഞെടുത്തു. ക്ലബുകളുടെ മാനേജർമാർക്കായി നടന്ന മത്സരത്തിൽ മാരൻ എഫ് സി വിജയിച്ചു.

മസ്കത്തിൽ ഈ സീസണിൽ നടന്ന ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി ടോപ് ടെൺ ബർക്ക ഈ സീസണിലെ ചാമ്പ്യന്മാരായി. നിലവിലെ സീസണിലെ മികച്ച കളിക്കാരനായി നേതാജി എഫ് സി യിലെ നിഹാലിനെയും മികച്ച ഗോൾകീപ്പർ ആയി ടോപ് ടെൻ ബർക്കയിലെ അച്ചുവിനെയും മികച്ച ഡിഫൻഡറായി നേതാജിയിലെ മുനവറിനെയും തെരഞ്ഞെടുത്തു. പുതിയ സീസണിലേക്കുള്ള കളിക്കാരുടെ രജിസ്‌ട്രേഷനും, ട്രാൻസ്ഫറുകളും ആരംഭിച്ചതായി കെ.എം.എഫ്.എ അറിയിച്ചു. സെപ്തംബർ മുതൽ പുതിയ സീസണിലെ മത്സരങ്ങൾ ആരംഭിക്കും.

Tags:    
News Summary - KMFA Champions League: Top Ten Barka Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.