Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ഒമാനിലെ ജഅലാൻ ബനി ബുആലിയിൽ നിര്യാതനായി. നല്ലവീട്ടിൽ ഹൗസിൽ ഷാനവാസ് (41) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. സോഷ്യൽ ഫോറം പ്രവർത്തകൻ ആണ്. രണ്ടു വർഷത്തിലേറെയായി ജഅലാൻ ബനി ബുആലിയിൽ ഗ്രോസറി ഷോപ്പ് നടത്തിവരികയായിരുന്നു.
പിതാവ്: അബൂബക്കർ. മാതാവ്: റാബിയ. ഭാര്യ: ഷഹീറ, മകൻ: ഷാസിൽ ഷാൻ. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുളള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.