സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് ലേഡീസ് ഫോറം സലാലയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ഐ.എസ്.സി ഹാളിൽ നടന്ന പരിപാടിയിൽ ചെയർമാൻ മൻപ്രീത് സിങ് മുഖ്യാതിഥിയായിരുന്നു. വിവിധ മത്സരങ്ങളും നൃത്തങ്ങളും അരങ്ങേറി. വിവിധ ഇനങ്ങളിൽ വിജയികളായ രംഗീത സാരംഗി, ഉമ കുൽക്കർണി, മഞ്ജരി ഗുപ്ത, രാധിക കമ്മത്ത്, സുപ്രീജ എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. മലബാർ ഗോൾഡ് ബ്രാഞ്ച് മാനേജർ ജിമേഷും സംബന്ധിച്ചു. വീണ പലിവാൽ, റസിയ ഖാൻ എന്നിവർ വിധികർത്താക്കളായിരുന്നു. പ്രിതി പവാനി, പ്രിത് ഇന്ദർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.