മസ്കത്ത്: 'ആംഗ്യഭാഷ നമ്മെ ഒന്നിപ്പിക്കുന്നു' എന്ന മുദ്രാവാക്യമുയർത്തി ലോക രാജ്യങ്ങളോടൊപ്പം സുൽത്താനേറ്റിലും അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നടന്നു. ആഗോളതലത്തിൽ, കേൾവിവൈകല്യമുള്ളവരുടെ എണ്ണം ഏകദേശം 70 ദശലക്ഷമാണെന്ന് വേൾഡ് ഫെഡറേഷൻ ഓഫ് ബധിരരുടെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. അവരിൽ 80 ശതമാനം പേരും വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നവരാണ്. 300ലധികം ആംഗ്യഭാഷകളും അവർ ഉപയോഗിക്കുന്നു. അന്താരാഷ്‌ട്ര യോഗങ്ങളിലും യാത്രകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ബധിരർ ഉപയോഗിക്കുന്ന ഒരു അന്താരാഷ്‌ട്ര ആംഗ്യഭാഷയുമുണ്ട്. പരിമിതമായ ഭാഷാനിഘണ്ടുവുള്ള ആംഗ്യഭാഷയുടെ ലളിതമായ രൂപമാണിത്.
ശ്രവണവൈകല്യമുള്ളവരെ പിന്തുണക്കാൻ ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന് ഒമാനി അസോസിയേഷൻ ഫോർ പേഴ്‌സൻസ് വിത്ത് ഹിയറിങ് ഡിസെബിലിറ്റീസ് ഡയറക്ടർ യഹ്യ ബിൻ മുഹമ്മദ് അൽ ബരാഷ്ദി പറഞ്ഞു. 2018ലാണ് ആദ്യമായി അന്താരാഷ്ട്ര ആംഗ്യഭാഷാദിനം ആചരിക്കുന്നത്. സർക്കാറും സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ബോധവത്കരണ പ്രസിദ്ധീകരണങ്ങളിലും മുന്നറിയിപ്പ് നിർദേശങ്ങളിലും മറ്റും ആംഗ്യഭാഷ ഉൾപ്പെടുത്താനും വ്യക്തികൾ ആംഗ്യഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാനും ഓർമിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.