Posted On
date_range Updated On
date_range ആരോഗ്യ സുരക്ഷ പാലിച്ചില്ല; നാല് കടകള്‍ അടച്ചുപൂട്ടി
മസ്കത്ത്: ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി ബൗശര്‍ വിലായത്തില്‍ 468 പരിശോധനകൾ അധികൃതർ നടത്തി. എട്ടിടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. നാല് കടകള്‍ അടച്ചുപൂട്ടുകയും ചെയ്തതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
അധികൃതർ നിർദേശിച്ച ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാൻ എല്ലാ ഭക്ഷ്യവിതരണ സ്ഥാപനങ്ങളും തയാറാകണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.