Posted On
date_range Updated On
date_range കണ്ണൂര്‍ സ്വദേശി മസ്കത്തില് കോവിഡ് ബാധിച്ച് മരിച്ചു
മത്ര: കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂര്‍ മൗവ്വഞ്ചേരി കീരിയോട് സ്വദേശി സമീറ മൻസില്‍ കെ.ടി സമീര്‍(42) മസ്കത്തില് നിര്യാതനായി. 22വര്‍ഷമായി റൂവിയിലുള്ള ഇദ്ദേഹം ഷറോട്ടന്‍ ഹോട്ടലിന് സമീപം ഷെല്‍ പെട്രോൾ പമ്പില്‍ പ്രവര്‍ത്തിക്കുന്ന കഫ്തീരിയയിൽ ജീവനക്കാരനായിരുന്നു. പുതുതായി നിര്‍മിച്ച വീട്ടിലേക്ക് താമസം മാറാനായി നാട്ടില്‍ പോകുവാനുള്ള ഒരുക്കത്തിനിടെയാണ് രോഗബാധിതനായത്.
പരേതനായ എറമുള്ളാന്‍ കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: മുബീന. മക്കൾ: നദ ഷെറിൻ, ഫാത്തിമ സിയ, മുഹമ്മദ്. സഹോദരങ്ങൾ: നസീർ, ലത്തീഫ്, നസീമ, റസീന, ഹസീന, സമീറ. മയ്യിത്ത് മുബേലയില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.