Posted On
date_range Updated On
date_range ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം
മസ്കത്ത്: ഒമാനിലെ ചില റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തി അധികൃതർ.മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത് - ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത്-ശിനാസ്) എന്നീ പാതകളിൽ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിമുതൽ വൈകീട്ട് നാലുമണിവരെയും ശനിയാഴ്ച വൈകീട്ട് ആറുമണി മുതൽ രാത്രി 10വരെയുമാണ് ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി റോയൽ ഒമാൻ പൊലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആണ് ഇതുസംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.