മസ്കത്ത്: അഞ്ചാം തലമുറ ഇൻറർനെറ്റ് (5ജി) ഒമാനിൽ അവതരിപ്പിക്കാൻ ചൈനീസ് കമ്പനിയായ ഹുവായ് ഒരുങ്ങുന്നു. അതിവേഗ മൊബൈൽ ആശയവിനിമയം സാധ്യമാക്കുന്ന 5ജിയുടെ ലൈവ് പ്രദർശനമാകും ആദ്യം നടത്തുക. ടെലികോം െറഗുലേറ്ററി അേതാറിറ്റിയുമായോ മറ്റ് ഒാപറേറ്റർമാരുമായോ ചേർന്നാകും ഇത് നടപ്പാക്കുകയെന്ന് ഹുവായ് ഒമാൻ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ലിയോ ഹോങ് പറഞ്ഞു. 5ജി ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പുതുതലമുറ ആശയവിനിമയത്തിെൻറ വേഗതയും മറ്റും മറ്റും ജനങ്ങൾക്ക് മനസ്സിലാക്കി നൽകാൻ സാധിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ചാകും പ്രദർശനം. ഇതുവഴി വരും വർഷങ്ങളിൽ മൊബൈൽ സാേങ്കതികതയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും. പ്രദർശനം സാധ്യമാകുമെങ്കിലും 5ജി സാേങ്കതികത യാഥാർഥ്യമാക്കുന്നതിന് സമയമെടുക്കുമെന്നും ഹുവായ് അതിനുള്ള നടപടികൾ വൈകാതെ ആരംഭിക്കുമെന്നും ലിയോ ഹോങ് പറഞ്ഞു. പത്ത് ജി.ബി.പി.എസ് വരെ വേഗതയുള്ളതാണ് പുതിയ സാേങ്കതികത. നടപ്പിൽ വരുത്തുന്നതിന് ചെലവേറെയുമാണ്. പുതിയ മൊബൈലുകളിൽ ഇത് കൂട്ടിച്ചേർക്കുന്നത് എളുപ്പമാകുമെങ്കിലും പഴക്കമുള്ളവ ഉപേക്ഷിക്കേണ്ടിവരുമെന്നും ലിയോ ഹോങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.