യൂത്ത് പബ്ലിക് അതോറിറ്റി എക്സിബിഷൻ അമീരി ദിവാൻ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല
അൽ മുബാറക് അസ്സബാഹ് സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിൽ മുബാറക്കിയ മാർക്കറ്റിൽ യൂത്ത് പബ്ലിക് അതോറിറ്റി എക്സിബിഷൻ നടന്നു. നിരവധി യുവസംരംഭകരും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) ഉടമകളും എക്സിബിഷന്റെ ഭാഗമാണ്.
വിവിധ ഉൽപന്നങ്ങളുടെ വിൽപനയും പ്രദർശനവും എക്സിബിഷനിൽ ഉണ്ട്.
അമീറിന്റെ പ്രതിനിധി, അമീരി ദീവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ശൈഖ് മുഹമ്മദിനെ വളന്ററി വർക്ക് സെന്റർ പ്രസിഡന്റ് ശൈഖ അംതാൽ അൽ അഹ്മദ് അസ്സബാഹ് സ്വാഗതം ചെയ്തു.
പ്രദർശന പവിലിയനുകൾ ശൈഖ് മുഹമ്മദ് സന്ദർശിക്കുകയും പരിപാടിയുടെ സംഘാടകരെ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.