കുവൈത്ത് സിറ്റി: കുവൈത്തിൽ ചിലയിനം പച്ചക്കറികൾക്ക് വാണിജ്യ മന്ത്രാലയം ഇറക്കുമതി നിരോധനം ഏർപ്പെടുത്തി. ജോർഡാനിയർ കോളിഫ്ലവർ, ജോർഡൻ കാബേജ്, ഒമാനി കാരറ്റ്, ഇൗജിപ്ഷ്യൻ ഉള്ളി, ഇൗജിപ്ഷ്യൻ പേരക്ക, ഇൗജിപ്ഷ്യൻ പച്ചടിച്ചീര എന്നിവക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. അനുവദനീയമായ അളവിലും കൂടുതൽ കീടനാശിനി പ്രയോഗം ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് നിരോധനം. വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. കയറ്റുമതിചെയ്യുന്ന രാജ്യങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിലക്കുള്ള ഉൽപന്നങ്ങളുടെ പട്ടിക അയച്ചിട്ടുണ്ട്.
നിരോധനമുള്ള ഉൽപന്നങ്ങളില്ല എന്ന സാക്ഷ്യപത്രം കയറ്റുമതി സമയത്ത് കൂടെവെക്കണമെന്ന് ബന്ധപ്പെട്ട രാജ്യങ്ങൾക്ക് നിർദേശം നൽകി. മാത്രമല്ല, കുവൈത്തിലേക്ക് കയറ്റിയയക്കുന്ന മറ്റ് ഉൽപന്നങ്ങളിലും അനുവദിക്കപ്പെട്ട അളവിൽ കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കരുതെന്നും നിർദേശിച്ചു. ഇന്ത്യയുൾപ്പെടെ 21 രാജ്യങ്ങളിൽനിന്ന് പക്ഷികളും പക്ഷിയുൽപന്നങ്ങളും ഇറക്കുമതിചെയ്യുന്നതിനും കുവൈത്തിൽ വിലക്കുണ്ട്. ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ചില ബ്രസീലിയൻ കമ്പനികളുടെ ഭക്ഷ്യയുൽപന്നങ്ങൾക്കും വിലക്കുണ്ട്.
ഉപാധികളോടെ നാല് അറബ് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും ചെയ്തിട്ടുണ്ട്. ലബനാൻ, ഈജിപ്ത്, ജോർഡൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള പക്ഷിമാംസത്തിെൻറ ഇറക്കുമതിയാണ് പുനരാരംഭിച്ചത്. അതേസമയം, ഈ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ശക്തമായ നിരീക്ഷണം തുടരുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കിയതാണ്.
ഇന്ത്യ, ടോഗോ, പോളണ്ട്, ആസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഇറാൻ, െക്രായേഷ്യ, അൽജീരിയ, ദക്ഷിണ കൊറിയ, മാസിഡോണിയ, പോർചുഗൽ, നേപ്പാൾ, ലിേത്വനിയ, ബോസ്നിയ, ടെന്നസി സ്റ്റേറ്റ്സ് (അമേരിക്ക), കാമറൂൺ, ബെൽജിയം, തായ്വാൻ, കാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പക്ഷികൾക്കും പക്ഷിയുൽപന്നങ്ങൾക്കുമാണ് വിലക്കുള്ളത്. പക്ഷിരോഗം കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരമാണിതെന്ന് അധികൃതർ വിശദീകരിച്ചു. പക്ഷിപ്പനി ഭീതി ഒഴിയുന്ന മുറക്ക് ഇൗ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി വിലക്ക് നീക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.