കുവൈത്ത് സിറ്റി: രാജ്യത്ത് പടർന്നുപിടിച്ച കുളമ്പുരോഗത്തെ തുടർന്ന് പാൽ ഉൽപാദനത്തിൽ ഇടിവ്. സുലൈബിയയിലെ 44 പശു ഫാമുകളിൽ 31എണ്ണത്തിലും ഒരു മാസത്തിനിടെ ഏകദേശം 8,000 ൽ അധികം പശുക്കളിൽ കുളമ്പുരോഗം കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ഡയറക്ടർ ജനറൽ എൻജിനീയർ സാലിം അൽ ഹായ് പറഞ്ഞു.
71 പശുക്കൾ കുളമ്പുരോഗം കാരണം ചത്തു. പാൽ ഉൽപാദനം പ്രതിദിനം 2,50,000 ലിറ്ററിൽ നിന്ന് 1,00,000 ലിറ്ററിന് താഴെയായി. എന്നാൽ രോഗം മനുഷ്യരെ ബാധിക്കില്ലെന്നും രണ്ടാഴ്ചക്കുള്ളിൽ കുളമ്പുരോഗത്തിനുള്ള വാക്സിനുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാലിം അൽ ഹായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.