Posted On
date_range Updated On
date_range മർദന ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തവർ പിടിയിൽ
കുവൈത്ത് സിറ്റി: സാൽമിയയിലെ പൊതു വിശ്രമമുറിയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ പിടിയിൽ. പ്രതികൾ മറ്റൊരാളെ ആക്രമിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ചു ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്നു പേരാണ് സംഭവത്തിന് പിന്നിൽ.
ഒന്നാം പ്രതി ഇരയെ ആക്രമിച്ചതായും രണ്ടാമത്തെ പ്രതി ആക്രമണം ചിത്രീകരിച്ചതായും മൂന്നാമത്തെയാൾ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതായും സമ്മതിച്ചു. നിയമനടപടികൾക്കായി മൂവരെയും ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.