Posted On
date_range Updated On
date_range മദ്യപിച്ച ഡെലിവറി ജീവനക്കാരനെ നാടുകടത്തും
കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി ഡെലിവറി ജീവനക്കാരനെ നാടുകടത്തും. ഒരു തൊഴിലാളി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായും മദ്യപിച്ചിരിക്കുന്നതായി സംശയിക്കുന്നതായും ഭക്ഷ്യ വിതരണ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അറിയിച്ചതിനെ തുടർന്നുള്ള നടപടിയിലാണ് ഇയാൾ പിടിയിലായത്.
സുരക്ഷാ പട്രോളിംഗ് ഉദ്യോഗസ്ഥർ ഉടൻ സഥലത്തെത്തി തൊഴിലാളിയെ പിടികൂടി. അയാൾ അമിതമായി മദ്യപിച്ചിരുന്നതായും നിൽക്കാൻ കഴിയാത്തതായും കണ്ടെത്തി. തുടർന്ന് ഇയാളെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ വകുപ്പിലേക്ക് റഫർ ചെയ്യാൻ ഫർവാനിയ സെക്യൂരിറ്റി കമാൻഡ് ഡയറക്ടർ ജനറൽ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.