കല കുവൈത്ത് സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുശോചന യോഗത്തിൽ
സജി തോമസ് മാത്യു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് നേതൃത്വത്തിൽ സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചന യോഗം സംഘടിപ്പിച്ചു.
യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ടി അധ്യക്ഷത വഹിച്ചു. ടി.വി. ഹിക്മത്ത് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ആർ. നാഗനാഥൻ, ഒ.ഐ.സി.സി പ്രതിനിധി വർഗീസ് പുതുകുളങ്ങര, കെ.എം.സി.സി പ്രതിനിധി ബഷീർ ബാത്ത, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി, പ്രവാസി കേരള കോൺഗ്രസ് പ്രതിനിധി സുബിൻ അറക്കൽ, കേരള അസോസിയേഷൻ പ്രതിനിധി ബേബി ഔസേപ്പ്.
ഐ.എൻ.എൽ പ്രതിനിധി സത്താർ കുന്നിൽ, കേരള പ്രസ് ക്ലബ് പ്രതിനിധി സലിം കോട്ടയിൽ, വനിതാവേദി കുവൈത്ത് പ്രതിനിധി ആശാലത ബാലകൃഷ്ണൻ, പി.പി.എഫ് പ്രതിനിധി ഷാജി മഠത്തിൽ, കെ.എം.എഫ് കുവൈത്ത് പ്രതിനിധി ബിൻസിൽ വർഗീസ്, കല സാഹിത്യ വിഭാഗം സെക്രട്ടറി ദേവീ സുഭാഷ്.
കല സാൽമിയ മേഖല ആക്ടിങ് സെക്രട്ടറി പി.ആർ. കിരൺ, അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ, ഫഹഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ എന്നിവർ സംസാരിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.