ബി.പി.കെ സൂപ്പർ ലീഗ് നാലാം സീസൺ 26, 27 തീയതികളിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ബാഡ്മിന്റൺ ടൂർണമെന്റായ ബി.പി.കെ സൂപ്പർ ലീഗ് നാലാം സീസൺ ഈ മാസം 26ന് ആരംഭിക്കും. 10 ടീമുകളും 160 താരങ്ങളും പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

അഹമ്മദിയിലെ ഐ-സ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ 26, 27 തീയതികളിലാണ് മത്സരങ്ങൾ. ബാഡ്മിന്റൺ പ്ലെയേഴ്സ് കുവൈത്താണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മൽസരത്തിന് രജിസ്റ്റർ ചെയ്ത 300 താരങ്ങളിൽ നിന്ന് ലേല ത്തിലൂടെയാണ് 160 പേരെ 10 ടീമുകളിലേക്ക് തിരഞ്ഞെടുത്തത്.

കുവൈത്ത് ദേശീയ ടീമിലെ അംഗങ്ങൾക്കൊപ്പം മുൻ ദേശീയ, സംസ്ഥാന താരങ്ങളും മത്സരത്തിൽ പങ്കെടുക്കും. മലയാളികൾ ഉൾപ്പെടെ കുവൈത്തിലെ വിവിധ രാജ്യക്കാരായ ബാഡ്മിന്റൺ താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ ടൂർണമെന്റ്.

2022ൽ രൂപീകരിച്ച ബി.പി.കെ. ഇതുവരെ 55 ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. നിലവില്‍ 1,000 ത്തിലധികം റാങ്കിങ് താരങ്ങൾ സംഘടനയിൽ രജിസ്റ്റർ ചെയ്ത തായും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - BPK Super League Season 4 on 26th and 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.