പി.സി.ഡബ്ല്യൂ.എഫ് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്) കുവൈത്ത് ഇഫ്താർ സംഗമം വിപുല പരിപാടികളോടെ നടന്നു.
മംഗഫ് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യു.അശ്റഫ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. അഫ്ഷീൻ അഷ്റഫ് ഖിറാഅത്ത് നടത്തി. മുജീബ് എം.വി അതിഥികളെ പരിചയപ്പെടുത്തി. ഡോ. യാസർ ‘വ്രതവും ആരോഗ്യവും’ എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി. പി.റുഖിയ ബീവി, ഡോ.യാസർ എന്നിവർക്കുള്ള ഉപഹാരങ്ങൾ മുഹമ്മദ് ഷാജി, കെ.നാസർ എന്നിവർ കൈമാറി. പി.പി.ജറീഷ്, ഇർഷാദ്, മുഹമ്മദ് മുബാറക് എന്നിവർ നേതൃത്വം നൽകി. എം.വി.മുസ്തഫ സ്വാഗതവും, കെ.വി.യുസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.