കുവൈത്ത് സിറ്റി: വയനാട് ഉരുൾ ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി കുവൈത്തിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. ദുരന്തത്തിൽ ഇരകളായ 12 പേർക്ക് അസോസിയേഷൻ സഹായം കൈമാറും. നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് പ്രസിഡന്റ് സിറിൾ ബി. മാത്യു ദുരന്തബാധിതരെ നേരിട്ടു കണ്ടാണ് അർഹരായവരെ കണ്ടെത്തിയത്.
തിങ്കളാഴ്ച മേപ്പാടി സി.എസ്.ഐ ചർച്ചിൽ നടക്കുന്ന പരിപാടിയിൽ ടി. സിദ്ദീഖ് എം.എൽ.എ സഹായവിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ഫാ. പി.വി. ചെറിയാൻ, സാമൂഹിക, സാംസ്കാരിക മേഖലയിലുള്ള പ്രമുഖർ എന്നിവർ പങ്കെടുക്കും.
കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ ക്ഷേമത്തിനുവേണ്ടി സ്ഥാപിച്ച അസോസിയേഷനായ നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് കോവിഡ് കാലത്തും 2018ലെ പ്രളയകാലത്തും ഇത്തരത്തിൽ സഹായങ്ങൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.