കുവൈത്തിൽ 79 ഇന്ത്യക്കാർക്ക് ഉൾപ്പെടെ 112 ​പേർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 79 ഇന്ത്യക്കാർ ഉൾപ്പെടെ 112 ​പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 855 ആയി. 111 പേർ രോഗമുക്​തരായി. ഒരാളാണ്​ രാജ്യത്ത്​ മരിച്ചത്​. ബാക്കി 743 പേരാണ്​ ചികിത്സയിലുള്ളത്​.

21 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിലാണ്​. 77 ഇന്ത്യക്കാർ, ഒരു കുവൈത്തി, അഞ്ച്​ പാകിസ്ഥാനികൾ, എട്ട്​​ ബംഗ്ലാദേശികൾ, ഒമ്പത്​​ ഇൗജിപ്​തുകാർ, ഒരു ജോർഡൻ പൗരൻ, ഒരു ഫിലിപ്പീൻസ്​ പൗരൻ, ഒരു നേപ്പാൾ പൗരൻ, ഒരു സിറിയക്കാൻ, ഒരു ഇറാൻ പൗരൻ എന്നിവർക്ക്​ നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്നാണ്​ വൈറസ്​ പകർന്നത്​.

രണ്ട്​ ബംഗ്ലാദേശികൾ, രണ്ട്​ ഇന്ത്യക്കാരൻ, ഒരു​ ഇൗജിപ്​തുകാരൻ, ഒരു ബിദൂനി എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ വ്യക്​തമല്ല. ഫ്രാൻസിൽനിന്ന്​ വന്ന കുവൈത്തിക്കും കോവിഡ്​ സ്ഥിരീകരിച്ചു.

Tags:    
News Summary - kuwait covid update-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.