അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് യു.എ.ഇ യുവജനകാര്യ സഹമന്ത്രിക്കും ബഹിരാകാശ സഞ്ചാരികൾക്കുമൊപ്പം
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കുവൈത്തിലെത്തിയ യു.എ.ഇ യുവജനകാര്യ സഹമന്ത്രി ഡോ.സുൽത്താൻ അൽ നെയാദി, ബഹിരാകാശ സഞ്ചാരികളായ നൂറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവർ കൂടിക്കാഴ്ച നടത്തി.
കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായും സംഘം കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച കുവൈത്തിലെത്തിയ ഡോ. സുൽത്താൻ അൽ നെയാദിയും സംഘവും ഇരു രാജ്യങ്ങളും തമ്മിലുള്ള യുവജന മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും മെച്ചപ്പെടുത്തുന്നതിൽ നിർണായക ചർച്ചകൾ നടത്തിയിരുന്നു.
കുവൈത്തിലെയും യു.എ.ഇയിലേയും യുവജന സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ, അനുഭവങ്ങൾ കൈമാറൽ, പ്രവർത്തനങ്ങൾ വികസിപ്പിക്കൽ എന്നിവയിൽ ഡോ. സുൽത്താൻ അൽ നെയാദിയും കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരിയും ഏകോപനത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.