കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വേസ് ‘തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്’ സംയോജിത വിപണി പ്രചാരണ പരിപാടിക്ക് രൂപം നല്‍കി. കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ അടുത്തയാഴ്ച പ്രചാരണ പരിപാടിക്ക് തുടക്കമാവും.
ഇന്ത്യക്കകത്ത് മാത്രം 47 യുനീക് യാത്രാലക്ഷ്യം തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് ജെറ്റ് എയര്‍വേസ് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക വൈസ് പ്രസിഡന്‍റ് ഷക്കീര്‍ കാന്താവാല പറഞ്ഞു. ആറാഴ്ച നീളുന്ന പ്രചാരണ പരിപാടിക്ക് അച്ചടിമാധ്യമങ്ങളെയും റേഡിയോ ചാനലുകള്‍, ഡിജിറ്റല്‍ മീഡിയ എന്നിവയെയും ഉപയോഗപ്പെടുത്തും. എയര്‍ലൈനിന്‍െറ ഉദാരമായ ബാഗേജ് അലവന്‍സ് നയവും ജെറ്റ് പ്രിവിലേജ് ലോയല്‍റ്റി പദ്ധതിയില്‍ ചേരുന്നതുകൊണ്ട് അതിഥികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും പ്രചാരണ പരിപാടിയില്‍ ഉള്‍പ്പെടുത്തും.
മികച്ച ഫൈ്ളറ്റ് സര്‍വിസ്, ശ്രദ്ധയോടെ തയാറാക്കിയ രാജ്യാന്തര-ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍, ജെറ്റ് പ്രിവിലേജ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയിലൂടെ മികച്ച അനുഭവമാണ് ഏറ്റവും മത്സരക്ഷമമായ നിരക്കില്‍ ജെറ്റ് എയര്‍വേസ് ലഭ്യമാക്കുന്നതെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്‍റ് കോളിന്‍ ന്യൂബ്രോണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.