കുവൈത്ത് സിറ്റി: കുവൈത്തിലെ സഹകരണ സംഘങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചു.
മാൻപവർ പബ്ലിക് അതോറിറ്റി, സഹകരണ സൊസൈറ്റി യൂനിയൻ എന്നിവയുമായി സഹകരിച്ച് സ്വദേശിവത്കരണം ത്വരിതപ്പെടുത്താനുള്ള പദ്ധതി തയാറാക്കും. ജനറൽ, സൂപ്പർവൈസറി തസ്തികകളിൽ കുവൈത്തികളെ മാത്രം നിയമിക്കുന്നതിനാണ് ഊന്നൽ. സ്വദേശിവത്കരണം നടപ്പാക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടക്കാൻ വഴികൾ തേടും.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട നിയമ ഭേദഗതികളിൽ വിദഗ്ധോപദേശം തേടും. സഹകരണ സംഘങ്ങളുടെ ഓഡിറ്റിങ് കൂടുതൽ കാര്യക്ഷമമാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. തന്ത്രപരമായ തസ്തികകളിൽ സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന പാലിക്കാത്ത ജംഇയ്യകൾക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.