കുവൈത്ത് സിറ്റി: സബാ അഹ്മദ് സിറ്റിയിലെ റോഡ് പരിസരങ്ങളിലും ഖൈറാന്‍ പാര്‍പ്പിട ഏരിയകളിലും വനവത്കരണം നടത്താന്‍ തീരുമാനിച്ചതായി കാര്‍ഷിക ഫിഷറീസ് വകുപ്പ് മേധാവി ഗാനിം അല്‍ സിന്ത് വ്യക്തമാക്കി. അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. 28.5 മില്യണ്‍ കുവൈത്ത് ദീനാര്‍ (94 മില്യണ്‍ യു.എസ് ഡോളര്‍) ഇതിനായി ചെലവഴിക്കും.
രണ്ടുമാസം മുമ്പ് മന്ത്രിസഭ ഇത്തരം പദ്ധതി പൂര്‍ത്തീകരിക്കാനുള്ള സഹായം നല്‍കുമെന്നും ജലസേചന വകുപ്പിെൻറ കീഴില്‍ കൃഷിചെയ്യാനാവശ്യമായ വെള്ളം എത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.പദ്ധതി പൂര്‍ത്തീകരണത്തിനുള്ള ബജറ്റ് ധനമന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഭവനക്ഷേമ വകുപ്പാണ് ഇതിനുള്ള ഡിസൈനുകള്‍ നല്‍കിയതെന്നും സിന്ദ് അറിയിച്ചു.
കൂടുതല്‍ ശുദ്ധവായു ലഭിക്കാനും പരിസര പ്രദേശങ്ങളില്‍ തണല്‍ ഉറപ്പുവരുത്തുന്നതിനും ഇതുമുലം സാധിക്കും. സിറ്റിയുടെ ഭംഗിയെ എടുത്തുകാണിക്കുന്ന തരത്തിലാണ് ഭവനക്ഷേമ വകുപ്പ് അധികൃതര്‍ പദ്ധതി രൂപകൽപന ചെയ്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.സബ അല്‍ അഹ്മദ് നഗരത്തിെൻറ വനവത്കരണത്തിനും 18 ജലസംഭരണികളുടെ പമ്പിങ് റൂമുകള്‍ കൈകാര്യം ചെയ്യുന്നതിനും ഖൈറാന്‍ പാര്‍പ്പിട പ്രദേശങ്ങളില്‍ അഞ്ച് പൊതു ഉദ്യാനങ്ങള്‍ സ്ഥാപിക്കുവാനുമായി 1.5 ദശലക്ഷം ദീനാര്‍ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂര് തുറമുഖത്തു നിന്ന് വഫ്റയിലേക്കുള്ള 30 കിലോമീറ്റര്‍ റോഡിെൻറ പരിസരങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും 12 നിരകളായിട്ടായിരിക്കും നട്ടുപിടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അബ്ദുല്ല തുറമുഖത്തു നിന്ന് വഫ്റയിലേക്കുള്ള 24 കിലോമീറ്റര്‍ റോഡിെൻറ പരിസരങ്ങളിലും മരം നടും. അഷ്റഗ്, അറാഖ്, റുഗല് തുടങ്ങിയ മരങ്ങളാണ് നട്ടുവളര്‍ത്താന്‍ കാര്‍ഷിക വകുപ്പ് തീരുമാനിച്ചത്. ഈ ഭാഗങ്ങളിലുള്ള മലിനജലം ശുദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.