വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ
അസ്സബാഹ് അറബ് ലീഗ് യോഗത്തിൽ
കുവൈത്ത് സിറ്റി: അറബ് ലീഗ് സ്ഥിരം പ്രതിനിധി തലത്തിലുള്ള അസാധാരണ യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ കുവൈത്ത് പ്രതിനിധികൾ പങ്കെടുത്തു.
ഈജിപ്തിലെ കൈറോയിൽ നടന്ന യോഗത്തിൽ സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ചർച്ച ചെയ്തു. സിറിയയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ഥിരതക്കും സംയുക്ത അറബ് നടപടികളെ പിന്തുണക്കാൻ ആഹ്വാനം ചെയ്തു.
സുഡാനിലെ സംഭവവികാസങ്ങളും നിർണായക സാഹചര്യവും വെടിനിർത്തൽ പിന്തുണക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ഫലസ്തീൻ പ്രശ്നത്തിന്റെ വികാസങ്ങളും ജറൂസലമിലെ നിലവിലെ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.