ഇ.​ഡി.​എ ‘ഓ​ണ​നി​ലാ​വ് 2022’ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ ജാ​സി ഗി​ഫ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ.ഡി.എ 'ഓണനിലാവ്'ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ കുവൈത്തിന്റെ (ഇ.ഡി.എ) ഓണാഘോഷ പരിപാടിയായ 'ഓണനിലാവ് 2022'ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു.ആൽഫ ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ മോണ ഗുലാം പ്രത്യേക അതിഥി ആയിരുന്നു. പ്രസിഡന്റ് ജോമോൻ കോയിക്കര അധ്യക്ഷത വഹിച്ചു.

ട്രഷറർ ബാബു എബ്രഹാം ജോൺ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ രക്ഷാധികാരികളായ വർഗീസ് പോൾ, സജി വർഗീസ്, ജനറൽ കോഓഡിനേറ്റർ തങ്കച്ചൻ ജോസഫ്, അഡ്വൈസറി ചെയർമാൻ ജിനോ എം.കെ, മഹിളാവേദി ചെയർപേഴ്സൻ ലിസ വർഗീസ്, ബാലവേദി പ്രസിഡന്റ് സ്ലാനിയ പെയിറ്റൻ, ഏരിയ കൺവീനർമാരായ ബിജു എം.വൈ, വിനോദ് ചന്ദ്രൻ, ഫ്രാൻസിസ് കെ.എം, ജോസഫ് റാഫെൽ എന്നിവർ സംസാരിച്ചു.

അജി മത്തായി പ്രത്യേക അതിഥി മോണ ഗുലാമിന് നൽകി സുവനീർ പ്രകാശനം ചെയ്തു. കൺവീനർ ബാലകൃഷ്ണ മല്യ നന്ദി രേഖപ്പെടുത്തി.ജാസി ഗിഫ്റ്റ്, ടെലിവിഷൻ താരം അരുൺ ഗിന്നസ് എന്നിവരുടെ കലാപരിപാടികളും അസോസിയേഷൻ അംഗങ്ങളുടെ മെഗാ തിരുവാതിര, ഡാൻസ്, പാട്ട്, ഡിലൈറ്റ് മ്യൂസിക് ബാൻഡ് ഗാനമേള, ഡാൻസ്, മാവേലി എഴുന്നള്ളിപ്പ്, ചെണ്ടമേളം, പുലികളി, കുമ്മാട്ടി എന്നിവ നടന്നു.

പായസ മത്സരത്തിൽ സാൽമിയ യൂനിറ്റിലെ ദീപ ജോസഫ് ഒന്നാം സമ്മാനം നേടി.കമ്മിറ്റി ഭാരവാഹികളായ ജിയോ മത്തായി, സാബു പോൾ, ഷജിനി അജി, റൊമാനസ് പെയിറ്റൻ, ജോസഫ് കൊമ്പാറ, റെജി ജോർജ്, ജിജു പോൾ, അനു കാർത്തികേയൻ, വർഗീസൻ, ജോബി ഈരാളി, പ്രവീൺ ജോസഫ്, രവീന്ദ്രൻ, വർഗീസ് കെ. എം എന്നിവർ നേതൃത്വം നൽകി. പ്രിൻസ് ബേബി, ബിന്ദു പ്രിൻസ്, ജോളി എന്നിവർ അവതാരകരായി.

Tags:    
News Summary - EDA 'Onanilav' inaugurated by Jazzy Gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.