ബ്ലാസ്റ്റേഴ്സിെൻറ തോൽവി: നിരാശയുമായി പ്രവാസികൾ

കുവൈത്ത് സിറ്റി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിൽനിന്നുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കീഴടങ്ങിയത് പ്രവാസി മലയാളികളിൽ നിരാശയുണ്ടാക്കി. ബാച്ചിലർ റൂമിൽ ഒരുമിച്ചായിരുന്നു കളി കണ്ടത്.

ലോകകപ്പിനും കോപ്പ അമേരിക്കക്കുമെല്ലാം മലയാളി ഫുട്ബാൾ ആരാധകർ വ്യത്യസ്ത ടീമുകൾക്കൊപ്പമായിരുന്നുവെങ്കിൽ ഇവിടെ ഒറ്റക്കെട്ടായിരുന്നു.

അതുകൊണ്ടുതന്നെ പോർവിളിയിക്ക് പകരം പ്രാർഥന നിർഭരമായ കാത്തിരിപ്പായിരുന്നു.

ബ്ലാസ്റ്റേഴ്സ് മൂന്നാമതും ഫൈനലിലെത്തിയതോടെ വലിയ ആവേശത്തിലായിരുന്നു കാൽപന്ത് പ്രേമികൾ.

കളി കാണുന്നതിനൊപ്പം അപ്പോഴത്തെ ആവേശം അവർ സമൂഹ മാധ്യമങ്ങളിൽ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മലയാളിതാരം കെ.പി. രാഹുലിലൂടെ ആദ്യഗോൾ നേടിയതോടെ സന്തോഷമായി.

കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഹൈദരാബാദ് ഗോൾ തിരിച്ചടിച്ചപ്പോൾ നിരാശ പടർന്നു. അധികസമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിെൻറ മുൾമുനയിലേറിയപ്പോളും ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, നിർഭാഗ്യത്തെ പഴിച്ച് അടുത്ത സീസണിനായി കാത്തിരിക്കാണ് നിയോഗം.

പ്ര​വ​ച​ന സിം​ഹ​മേ...

കുവൈത്ത് സിറ്റി: അധികമാളുകളും ബ്ലാസ്റ്റേഴ്സ് ജയിക്കുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലും ചിലർക്ക് മറിച്ചായിരുന്നു അഭിപ്രായം.

എന്നാൽ, തോൽവി മാത്രമല്ല സ്കോർ കൂടി കൃത്യമായി പ്രവചിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് കുവൈത്ത് പ്രവാസിയായ മുഹമ്മദ് റാഫി ആലിക്കൽ.


 


റാഫി ആലിക്കൽ

മാധ്യമം ഒാൺലൈനിൽ നടത്തിയ 'സ്കോർ പ്രവചിക്കാം' മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ 3 -1ന് തോൽക്കുമെന്ന് ഇദ്ദേഹം കൃത്യമായി പ്രവചിച്ചത്. കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ഇൗ പ്രവചനം നടത്തിയിരുന്നു. തോറ്റ നിരാശയും പ്രവചനം കൃത്യമായ സന്തോഷവും ഒരുമിച്ച് പ്രകടിപ്പിച്ച് അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. ''"ചേലോൽത് ശരിയാകും, ചേലോൽത് ശരിയാകില്ല... മാധ്യമം ഓൺലൈൻ പ്രവചനത്തിൽ എേൻറത് ശരിയായി''.

Tags:    
News Summary - Defeat of the Blasters: Expatriates in despair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.