പ്രിൻസി തോമസ്
കുവൈത്ത് സിറ്റി: യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക പ്രിൻസി തോമസിന്റെ നിര്യാണത്തിൽ കുവൈത്തിലെ സിറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയായ കുവൈത്ത് കത്തോലിക്ക കോൺഗ്രസ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. നിര്യാണത്തിൽ യൂത്ത് കോറസ് കുവൈത്തും ആദരാഞ്ജലിയർപ്പിച്ചു.
27 വർഷമായി യൂത്ത് കോറസിന്റെ സജീവ അംഗവും കൗൺസിൽ അംഗവുമായിരുന്നു പ്രിൻസി തോമസ്. യൂത്ത് കോറസിന്റെ പ്രാരംഭകാലം മുതൽ ഗായികയും കൗൺസിൽ അംഗവുമായിരുന്നു. കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക പ്രിൻസി തോമസ് (50) കുവൈത്തിൽ നിര്യാതയായത്. രണ്ടു പതിറ്റാണ്ടുകളായി കുവൈത്തിൽ അധ്യാപികയായി സേവനം ചെയ്തുവരുകയായിരുന്നു ഇവർ.
കെ.ഒ.സി ഉദ്യോഗസ്ഥൻ തകഴി പുതുപ്പറമ്പിൽ വർഗീസാണ് (സന്തോഷ്) ഭർത്താവ്. മക്കള്‍: ഷോണ്‍, അയോണ (ഇരുവരും യുനൈറ്റഡ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂൾ വിദ്യാർഥികൾ). പിതാവ്: പരേതനായ തൊമ്മി ദേവസ്യ. മാതാവ്: പനക്കേഴം മേഴ്സി. സഹോദരങ്ങൾ: പ്രിയ, പ്രീന, മഞ്ജു.
ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് തകഴി തെന്നടി സെൻറ് റീത്താസ് ഇടവക ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.