കുവൈത്ത് സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളും പച്ചക്കറിയും കുവൈത്ത് നിരീക്ഷിക്കുന്നു.പ്രാദേശിക വിപണിയിലേക്ക് ഇന്ത്യ, ലബനൻ എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉൽപന്നങ്ങൾ വാണിജ്യ മന്ത്രാലയം പരിശോധിച്ച് തുടങ്ങി.
കോവിഡ് വ്യാപനമാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ കർശന നിരീക്ഷണം ഏർപ്പെടുത്താൻ കാരണമെങ്കിൽ ഇറക്കുമതി ഉൽപന്നങ്ങൾക്കുള്ളിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ആരോപണമാണ് ലബനൻ ഉൽപന്നങ്ങളിൽ പരിശോധന ശക്തമാക്കാൻ കാരണം.
നിയന്ത്രണങ്ങളോടെയും പരിശോധനക്ക് വിധേയമായും ലബനനിൽനിന്ന് കടൽ മാർഗം ഇറക്കുമതി തുടരും. കഴിഞ്ഞ ദിവസം ലബനനിൽനിന്ന് പഴങ്ങളും പച്ചക്കറിയും ഇറക്കുമതി വിലക്കിയ സൗദിയുടെ തീരുമാനത്തെ കുവൈത്ത് പിന്തുണച്ചിരുന്നു. മയക്കുമരുന്ന് കടത്തിെൻറ പേരിലാണ് സൗദി ഇറക്കുമതി വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.