അറബ് ലീഗിന്റെ നിയമ, സുരക്ഷ വിദഗ്ധരുടെ യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ കുവൈത്തിന്റെ കരട് നിർദേശം ചർച്ച ചെയ്യുന്നതിനായി അറബ് ലീഗിന്റെ നിയമ, സുരക്ഷ വിദഗ്ധർക്കായുള്ള അഞ്ചാമത് യോഗം ഈജിപ്തിലെ കെയ്റോയിൽ ആരംഭിച്ചു.വ്യാപകമായി വിദ്വേഷ പ്രസംഗങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഇതിനെതിരായ അറബ് ഗൈഡിനെക്കുറിച്ചുള്ള കുവൈത്തിന്റെ കരട് നിർദേശം ചർച്ച ചെയ്യുന്നത്.
ഈ സമ്മേളനം കുവൈത്ത് രേഖയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അടുത്ത നവംബറിൽ നടക്കുന്ന അറബ് നീതിന്യായ മന്ത്രിമാരുടെ യോഗത്തിനായി അന്തിമ പതിപ്പ് തയാറാക്കുമെന്നും അറബ് ലീഗിലെ നിയമകാര്യ മേധാവി മഹാ ബഖീത് പറഞ്ഞു. നവംബറിൽ നടന്ന അറബ് നീതിന്യായ മന്ത്രിമാരുടെ40ാമത് യോഗത്തിലാണ് നിർദ്ദിഷ്ട കരട് പ്രബന്ധം മുന്നോട്ടുവച്ചത്.രണ്ടു ദിവസത്തെ യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ മേധാവി കേണൽ ജറാ അബു സുലൈബാണ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.