അറബ് കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ബഹ്റൈനെ നേരിടാൻ ഖത്തറിലെത്തിയ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: അറബ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ യോഗ്യത മത്സരത്തിൽ കുവൈത്ത് വെള്ളിയാഴ്ച ബഹ്റൈനെ നേരിടും. ജയിക്കുന്ന ടീം അറബ് കപ്പിൽ 'എ' ഗ്രൂപ്പിൽ കളിക്കും. ഇരു ടീമുകളും ഖത്തറിൽ എത്തിയിട്ടുണ്ട്. ദോഹയിലെ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തർ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് കുവൈത്ത് ടീമിെൻറ പരിശീലനം നടക്കുന്നത്.
ഖത്തർ, ഇറാഖ് ടീമുകളാണ് എ ഗ്രൂപ്പിൽ നേരിട്ട് യോഗ്യത നേടിയത്. ഒമാൻ, സോമാലിയ മത്സര വിജയികളും കുവൈത്ത് ബഹ്റൈൻ മത്സര വിജയികളും ഇൗ ഗ്രൂപ്പിൽ മത്സരിക്കും. ഫിഫ റാങ്കിങ് അനുസരിച്ച് ഏഷ്യയിലെ ആദ്യ 23 റാങ്കുകളിൽ മുന്നിലുള്ള ഒമ്പത് ടീമുകൾ നേരിട്ടും പിന്നീടുള്ള 14 ടീമുകളിൽ ഏഴെണ്ണം യോഗ്യത മത്സരത്തിലൂടെയും അറബ് കപ്പിൽ കളിക്കാൻ അർഹത നേടും. ഖത്തർ, തുനീഷ്യ, അൾജീരിയ, മൊറോക്കോ, ഇൗജിപ്ത്, സൗദി, ഇറാഖ്, യു.എ.ഇ, സിറിയ ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. ഇൗ മാസം ചുമതലയേറ്റ പരിശീലകൻ താമിർ ഇനാദിന് കീഴിൽ ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടിയാണ് കുവൈത്ത് ടീം പന്തുതട്ടാനിറങ്ങുന്നത്. ലോകകപ്പ് പ്രവേശന സാധ്യത അവസാനിച്ചതിെൻറ നിരാശ മാറ്റാൻ നീലപ്പടക്ക് ജയിച്ചേ തീരൂ.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടാൻ ടീമിന് കഴിഞ്ഞു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചൈനീസ് തായ്പേയിയെ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചാണ് കുവൈത്ത് രണ്ടാം സ്ഥാനമുറപ്പിച്ചത്. 24 പോയൻറുമായി ആസ്ട്രേലിയയാണ് ജേതാക്കളായത്. കുവൈത്തും ജോർഡനും 14 പോയൻറ് വീതംനേടിയെങ്കിലും ഗോൾ ശരാശരിയിൽ കുവൈത്ത് മുന്നിൽക്കയറി.
ടീം ഇവരിൽനിന്ന്: ഖാലിദ് അൽ റഷീദി, സമി അൽ സനാഇ, അഹ്മദ് അൽ ദഫിരി, ഖാലിദ് മുഹമ്മദ് ഇബ്രാഹിം, ഫഹദ് അൽ ഹജ്രി, ഇൗദ് അൽ റഷീദി, ഫവാസ് ആയിദ്, ബൻദർ അൽ സലാമ, ഷബീബ് അൽ ഖാലിദി, ഫഹദ് അൽ അൻസാരി, ഹമദ് അൽ ഹർബി, ഫഹദ് ഹമൂദ്, മഹ്ദി ദഷ്തി, ഹമദ് അൽ ഖല്ലഫ്, മുബാറക് അൽ ഫനീനി, ബദർ അൽ മുതവ്വ, ഹുസൈൻ അഷ്കനാനി, യൂസുഫ് നാസർ, അബ്ദുൽ മുഹ്സിൻ അൽ തുർക്മനി, സുലൈമാൻ അബ്ദുൽ ഗഫൂർ, സൗദ് അൽ ഖനാഇ, ഫവാസ് അൽ മുബലിഷ്, റാഷിദ് അൽ ദൂസരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.